‘ഹിറ്റ് ആവും എന്ന് ഉറപ്പുള്ള പടം മാത്രമേ തിയേറ്ററില്‍ പോയി കാണുകയുള്ളു..’

ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകളുമായി പ്രദര്‍ശനം തുടരുകയാണ് ജൂഡ് ആന്തണി ജോസഫിന്റെ ‘2018’. ചിത്രം 24 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 160 കോടിയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. സിനിമ നാലാം വാരത്തിലേക്ക്…

ബോക്സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകളുമായി പ്രദര്‍ശനം തുടരുകയാണ് ജൂഡ് ആന്തണി ജോസഫിന്റെ ‘2018’. ചിത്രം 24 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 160 കോടിയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. സിനിമ നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ 2018 ഒടിടി സ്ട്രീമിംഗ് തുടങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഹിറ്റ് ആവും എന്ന് ഉറപ്പുള്ള പടം മാത്രമേ തിയേറ്ററില്‍ പോയി കാണുകയുള്ളു.. ???? ആ ഒരു ഉറപ്പില്ലാത്തത് കൊണ്ടാണല്ലോ ആദ്യമേ ഒടിടി ക്ക് കൊടുത്തത്.. എന്നാണ് വിശാല്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇന്ന് കൂട്ടുകാരന്‍ 2018 ന് 6 ടിക്കറ്റ് book ചെയ്യാന്‍ എന്നോട് പറഞ്ഞു…
അവനു ഈ വാര്‍ത്ത അയച്ചുകൊടുത്തു… ??
അവന്‍ ഞെട്ടിത്തരിച്ചുകൊണ്ട് പറഞ്ഞു : booking canceled… ഒരായിരം നന്ദി കൂട്ടുകാരാ..????
ഇതില്‍നിന്നും ഞാന്‍ ഒരു കാര്യം മനസിലാക്കി…
ഹിറ്റ് ആവും എന്ന് ഉറപ്പുള്ള പടം മാത്രമേ തിയേറ്ററില്‍ പോയി കാണുകയുള്ളു.. ???? ആ ഒരു ഉറപ്പില്ലാത്തത് കൊണ്ടാണല്ലോ ആദ്യമേ OTT ക്ക് കൊടുത്തത്..
Next..
Waiting for #ആദിപുരുഷ് ??????

ജൂണ്‍ ഏഴ് മുതല്‍ സോണി ലിവിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. ഇത് ആദ്യമായാണ് ഒരു മലയാള സിനിമ 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. 2018ല്‍ കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ജൂഡിനൊപ്പം ചിത്രത്തിന്റെ തിരക്കഥാരചനയില്‍ അഖില്‍ പി ധര്‍മജനും പങ്കാളിയാണ്. വേണു കുന്നപ്പിള്ളി, സി കെ പദ്മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ‘2018’ നിര്‍മിച്ചത്.നോബിള്‍ പോളാണ് സംഗീത സംവിധാനം. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹണം. പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തിരുന്നു.