സുശാന്തിന്റെ മരണത്തില്‍ തന്റെ പങ്ക് തെളിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും- രാഹുല്‍ കനാല്‍

ബോളിവുഡിനെ ഞെട്ടിച്ചാണ് നടന്‍ സുശാന്ത് സിങ് രാജ്പുത് അപ്രതീക്ഷിതമായി വിട പറഞ്ഞത്. ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് താരത്തിനെ കണ്ടെത്തിയിരുന്നത്. അതേസമയം, താരത്തിന്റെ മരണത്തില്‍ നിരവധി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. യുവസേന നേതാവ് രാഹുല്‍ കനാല്‍…

ബോളിവുഡിനെ ഞെട്ടിച്ചാണ് നടന്‍ സുശാന്ത് സിങ് രാജ്പുത് അപ്രതീക്ഷിതമായി വിട പറഞ്ഞത്. ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് താരത്തിനെ കണ്ടെത്തിയിരുന്നത്. അതേസമയം, താരത്തിന്റെ മരണത്തില്‍ നിരവധി ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

യുവസേന നേതാവ് രാഹുല്‍ കനാല്‍ സുശാന്തിന്റെ മരണത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. സുശാന്തിന്റെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുല്‍.

നടന്‍ സുശാന്തിന്റെയും അദ്ദേഹത്തിന്റെ മുന്‍ മാനേജന്‍ ദിഷ സാലിയന്റെയും മരണത്തില്‍ രാഹുലിന് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് രാഹുല്‍ പ്രതികരിച്ചിരിക്കുന്നത്.

‘സുശാന്ത് സിങ് രാജ്പുതിന്റേയും അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ കേസുമായി ബന്ധപ്പെട്ടാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് എന്ന് നാളെ ജനങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ എനിക്ക് പറയാനുള്ളത് ഈ വിഷയത്തില്‍ അന്വേഷണം നടക്കണമെന്നാണ്. കേസില്‍ എന്റെ പേര് ഉയര്‍ന്നു വരികയാണെങ്കില്‍ എന്നെ ഷൂസ് കൊണ്ടടിക്കാം. കേസില്‍ വിശദാന്വേഷണത്തിന് വേണ്ടി താന്‍ ഏത് അറ്റം വരെ വേണമെങ്കിലും പോകാന്‍ തയ്യാറാണ്’ – രാഹുല്‍ വ്യക്തമാക്കി.