ഉറക്കം തൂങ്ങി കൊണ്ടാണ് ചാള്‍സ് എന്റര്‍പ്രൈസസ് കണ്ട് തീര്‍ത്തത്!!

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’. കഴിഞ്ഞ മാസം 19 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. കേരള, തമിഴ് സംസ്‌കാരങ്ങളെ ഇഴചേര്‍ത്ത ചാള്‍സ് എന്റര്‍പ്രൈസസ് ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരുന്നു.…

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’. കഴിഞ്ഞ മാസം 19 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. കേരള, തമിഴ് സംസ്‌കാരങ്ങളെ ഇഴചേര്‍ത്ത ചാള്‍സ് എന്റര്‍പ്രൈസസ് ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരുന്നു. ഉര്‍വശി, ബാലു വര്‍ഗീസ്, കലൈയരസന്‍, അഭിജ ശിവകല, ഭാനു, ഗുരു സോമസുന്ദരം തുടങ്ങിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായത്.

ചിത്രത്തിനെ കുറിച്ച് ജില്‍ ജോയ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഉറക്കം തൂങ്ങി കൊണ്ടാണ് ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രം കണ്ട് തീര്‍ത്തത്..
പടം ഇഷ്ടപ്പെട്ടില്ല..ആകാംഷയോടെ സ്‌ക്രീനില്‍ നോക്കിയ രംഗങ്ങള്‍ ഈ അഭിനേത്രി വരുന്ന സീനുകള്‍ ആയിരുന്നു, എന്നാണ് ജില്‍ പറയുന്നത്.

ഇവരെ എവിടെയോ കണ്ട് നല്ല പരിചയം ഉണ്ടല്ലോ എന്ന് ഓര്‍ത്തപ്പോള്‍ ആണ് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ നായികയുടെ അമ്മ വേഷം ചെയ്തത് ഇവരാണെന്ന് പിടികിട്ടിയത്..ആ ചിത്രത്തില്‍ നിന്നും ഈ ചിത്രത്തില്‍ എത്തുമ്പോള്‍ നല്ല മാറ്റം അനുഭവപെടുന്നുണ്ട്..

പക്ഷെ, ചാള്‍സിലും ഇവരുടെ രംഗങ്ങള്‍ ഒക്കെ നല്ലതായിരുന്നു..അജിഷ പ്രഭാകരന്‍ എന്നാണ് ഇവരുടെ പേര്. തിങ്കളാഴ്ച നിശ്ചയത്തിലെ ഇവരുടെ കഥാപാത്രത്തിന്റെ പിക്ക് കമന്റ് ബോക്‌സില്‍, എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഗോമതി എന്ന ശക്തമായ കഥാപാത്രമായിട്ടാണ് ഉര്‍വശി എത്തിയത്. രവി എന്ന കഥാപാത്രമായി ബാലു വര്‍ഗീസ് എത്തുന്നു. 2018 എന്ന ചിത്രത്തില്‍ അതിഗംഭീര പ്രകടനം നടത്തിയ കലൈയരസനും ശ്രദ്ധ നേടിയിരുന്നു.