‘ഇനി കുറച്ചുനാള്‍ തമിഴ് സിനിമ രജനിസാര്‍ ഭരിക്കും….മൂന്നു സീനിയര്‍ നടന്മാരുടെ അഴിഞ്ഞാട്ടം ?.’ കുറിപ്പ്

നെല്‍സന്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തിയ ജയിലര്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്. ചിത്രം തിയേറ്ററുകളില്‍ ഹിറ്റായിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ…

നെല്‍സന്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തിയ ജയിലര്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്. ചിത്രം തിയേറ്ററുകളില്‍ ഹിറ്റായിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇനി കുറച്ചുനാള്‍ തമിഴ് സിനിമ രജനിസാര്‍ ഭരിക്കും….മൂന്നു സീനിയര്‍ നടന്മാരുടെ അഴിഞ്ഞാട്ടം ?.’ എന്നാണ് രാഹുല്‍ മാധവ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ബിഹൈണ്ട് വുഡ്‌സ് അവാര്‍ഡ് ഫങ്ക്ഷനില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ നെല്‍സനെ ആനയിക്കാന്‍ പോലും അവര്‍ക്ക് തോന്നുന്നില്ല, ആരും വിലപോലും കൊടുക്കുന്നില്ല. പാവം ചങ്ങായി ഒറ്റക്ക് നടന്നു പോകുന്നത് റീല്‍സിലെല്ലാം പലരും ഇട്ടിരുന്നു. ഒരു പടം പൊട്ടിച്ച് ആരാധകരെ കളിയാക്കിയ ഇവനെല്ലാം ഒരു മാറ്ററാ എന്നായിരിക്കും അവര്‍ ചിന്തിച്ചത്.. എന്നാല്‍ കേട്ടോളു അടുത്ത വര്‍ഷം നിങ്ങള്‍ പൂവും പൂമാലയും ഇട്ടു സ്വീകരിക്കാന്‍ കാത്തു നിന്നോളൂ.
മൂന്നു സീനിയര്‍ നടന്മാരുടെ അഴിഞ്ഞാട്ടം ?.
ജയിലര്‍ ജയിച്ചു. എന്നിലെ പ്രേക്ഷകനെ പൂര്‍ണ്ണമായും തൃപ്തിപെടുത്തിയ പടം.. മാസ്സ് മസാല പടങ്ങള്‍ക്ക് ബിജിഎം കൊടുക്കാന്‍ ഇപ്പൊ നീ തന്നെ അനി കിങ് ??
ഇനി കളക്ഷന്‍ റെക്കോര്‍ഡ് എത്രയെണ്ണം തകരും എന്ന് നോക്കിയാല്‍ മതി. കാരണം തലൈവര്‍ എന്നാല്‍ അത് ഒരു വികാരമാണ്…ഇനി കുറച്ചുനാള്‍ തമിഴ് സിനിമ രജനിസാര്‍ ഭരിക്കും.
നാന്‍ വീഴുമെന്റ്‌റു നിന്നൈത്തായാ…
തലൈവര്‍ ടാ

മോഹന്‍ലാല്‍ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലര്‍’. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ജയിലര്‍’.