എന്റെ ജീവിതം മനോഹരമായി, സന്തോഷം പങ്കുവെച്ച് രാഹുൽ രവി

സീരിയല്‍ പ്രേക്ഷകരുടെ സ്വന്തം ഹരി വിവാഹിതനായിരിക്കുകയാണ്. പൊന്നമ്പിളിയിലെ ഹരിപത്മനാനായെത്തിയ രാഹുല്‍ രവി വിവാഹിതനായിരിക്കുകയാണ്. തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വ്യക്തമാക്കി അടുത്തിടെ താരമെത്തിയിരുന്നു. ലക്ഷ്മി എസ് നായരെയാണ് താരം ജീവിതസഖിയാക്കിയത്. പെരുമ്പാവൂരില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ…

സീരിയല്‍ പ്രേക്ഷകരുടെ സ്വന്തം ഹരി വിവാഹിതനായിരിക്കുകയാണ്. പൊന്നമ്പിളിയിലെ ഹരിപത്മനാനായെത്തിയ രാഹുല്‍ രവി വിവാഹിതനായിരിക്കുകയാണ്. തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വ്യക്തമാക്കി അടുത്തിടെ താരമെത്തിയിരുന്നു. ലക്ഷ്മി എസ് നായരെയാണ് താരം ജീവിതസഖിയാക്കിയത്. പെരുമ്പാവൂരില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.രാഹുൽ രവി കഴിഞ്ഞവർഷം അവസാനമാണ് വിവാഹിതൻ ആയത്.

ഭാവിവധുവിനൊപ്പമുള്ള ചിത്രങ്ങളും നേരത്തെ രാഹുല്‍ പോസ്റ്റ് ചെയ്തിരുന്നു. ലൈഫ് ലൈന്‍ ഉടനെത്തുന്നുവെന്ന് പറഞ്ഞായിരുന്നു രാഹുല്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. അവളെ കണ്ടുമുട്ടിയ ആദ്യദിവസം സാധാരണ പോലെയായിരുന്നു. പിന്നീടങ്ങോട്ട് അത് മികച്ചതായി മാറുകയായിരുന്നു. അവളുടെ വരവോടെ ജീവിതം തന്നെ മികച്ചതായി മാറുകയായിരുന്നു. എന്റെ ജീവിതം തന്നെയാണ് അവളെന്ന് തിരിച്ചറിഞ്ഞത് അതിന് ശേഷമായിരുന്നു. നമ്മുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു രാഹുല്‍ രവി നേരത്തെ കുറിച്ചത്.

വിവാഹശേഷം ഇനിമുതൽ ചെന്നൈയിൽ ആകും താനും ലക്ഷ്മിയെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ലക്ഷ്മിക്ക് ഒപ്പമുള്ള നല്ലൊരു നിമിഷം ആണ് രാഹുൽ പങ്ക് വച്ചിരിക്കുന്നത്.”നിന്നെ നോക്കുമ്പോൾ ജീവിതം സുന്ദരമാണ് എന്ന ക്യാപ്‌ഷനിലൂടെയാണ് ലക്ഷ്മിയ്ക്ക് ഒപ്പമുള്ള ചില ചിത്രങ്ങൾ രാഹുൽ പങ്ക് വച്ചത്. മോഡലിംഗില്‍ നിന്നുമായിരുന്നു രാഹുല്‍ അഭിനയത്തിലേക്ക് തിരിഞ്ഞത്. അവതാരകനായും രാഹുല്‍ തിളങ്ങിയിരുന്നു. പൊന്നമ്പിളിയിലെ ഹരിയെ അവതരിപ്പിച്ചതോടെയായിരുന്നു താരം കുടുംബ പ്രേക്ഷകരുടെ സ്വന്തമായി മാറിയത്. മാളവിക വെയ്ല്‍സായിരുന്നു പൊന്നമ്പിളിയെ അവതരിപ്പിച്ചത്. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജീവിതത്തിലും ഇവരൊന്നിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടക്കാലത്ത് സജീവമായിരുന്നു. സുഹൃത്തുക്കളാണ് തങ്ങളെന്ന് വ്യക്തമാക്കി ഇരുവരും എത്തിയതോടെയായിരുന്നു ആ ചര്‍ച്ച അവസാനിച്ചത്.