മമ്മൂട്ടിയും ജീവയും ഒന്നിച്ചപ്പോൾ ബോക്‌സ് ഓഫീസ് കുലുങ്ങിയോ? ചിത്രത്തിന്റെ ആദ്യ ദിനത്തിലെ കളക്ഷൻ പുറത്ത്

മമ്മൂട്ടി നായകനായി തെലുങ്കിൽ മികച്ച വിജയം നേടിയ ചിത്രമാണ് യാത്ര. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.…

മമ്മൂട്ടി നായകനായി തെലുങ്കിൽ മികച്ച വിജയം നേടിയ ചിത്രമാണ് യാത്ര. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ബോക്‌സ് ഓഫീസിൽ മികച്ച തുടക്കം കുറിക്കാൻ ചിത്രത്തിന് സാധിച്ചുവെന്നാണ് കളക്ഷൻ വ്യക്തമാക്കുന്നത്. ആദ്യ ദിനം തന്നെ മികച്ച കളക്ഷൻ നേടി യാത്ര 2 മുന്നേറുകയാണ്. ആദ്യ വ്യാഴാഴ്ച, യാത്ര 2 ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഏകദേശം 2.20 കോടിയുടെ ബിസിനസ് നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രം ലോകമെമ്പാടുമായി ഏകദേശം 6 മുതൽ 8 കോടി വരെ ഗ്രോസ് നേടി.

യാത്രയിൽ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയിട്ടായിരുന്നു മമ്മൂട്ടി വേഷമിട്ടത്. ഇപ്പോൾ യാത്രയുടെ രണ്ടാം ഭാഗം സിനിമയുമായി എത്തുമ്പോൾ പ്രധാന്യം നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. മഹി വി രാഘവിനറെ സംവിധാനത്തിലുള്ള ചിത്രത്തിൽ വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി ജീവയാണ് വേഷമിടുന്നത്. മഹി വി രാഘവിന്റേത് തന്നെയാണ് തിരക്കഥ.

മമ്മൂട്ടിയും യാത്ര രണ്ടിൽ സുപ്രധാനമായ റോളാണ് ഉള്ളത്. വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി വേഷമിടുന്ന ജീവയാണ് നായകൻ.
മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിൻ ഖെഡേകർ, വിജയചന്ദർ, തലൈവാസൽ വിജയ്, സൂര്യ, രവി കലേ, ദിൽ രമേഷ് തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ ചിത്രത്തിലുണ്ട്.