‘മുഖം പുറത്തുകാണിക്കാനാകാതെ തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയായല്ലോ’ രാജ് കുന്ദ്രയുടെ വീഡിയോ വൈറല്‍

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസ്സ്മാനുമായ രാജ് കുന്ദ്ര കുടുംബത്തിനൊപ്പം തിയേറ്ററിലെത്തിയത് മുഖം മറച്ച്. മുഖം മുഴുവന്‍ മറയുന്ന ജാക്കറ്റ് ധരിച്ച് സിനിമാ തിയറ്ററില്‍ എത്തിയ രാജ് കുന്ദ്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ശില്‍പ ഷെട്ടിയുടെ…

raj-kundra-completely-covers-his-face-with-hoodie

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസ്സ്മാനുമായ രാജ് കുന്ദ്ര കുടുംബത്തിനൊപ്പം തിയേറ്ററിലെത്തിയത് മുഖം മറച്ച്. മുഖം മുഴുവന്‍ മറയുന്ന ജാക്കറ്റ് ധരിച്ച് സിനിമാ തിയറ്ററില്‍ എത്തിയ രാജ് കുന്ദ്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ശില്‍പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയും കാമുകന്‍ രാകേഷ് ബാപട്ടുമൊത്താണ് രാജ് കുന്ദ്ര മുംബൈയിലെ തിയറ്ററില്‍ എത്തിയത്. കറുത്ത ജാക്കറ്റിനോടൊപ്പമുള്ള വസ്ത്രത്തില്‍ മുഖം മുഴുവന്‍ മറയ്ക്കുന്ന തരത്തില്‍ പൂര്‍ണമായും സിപ്പ് ചെയ്തു ധരിച്ചിരിക്കുകയായിരുന്നു.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ‘ഇത് രണ്‍വീര്‍ സിങ് ആണെന്നാണ് ഞാന്‍ കരുതിയത് അയാള്‍ ആണ് ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നത്’ എന്നായിരുന്നു ഒരു കമന്റ്. ‘മുഖം പുറത്തു കാണിക്കാനാകാതെ തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയായല്ലോ’ എന്നുമുള്ള കമന്റുകളുമുണ്ട്.

https://www.instagram.com/reel/CbFlgcoqZpF/?utm_source=ig_embed&ig_rid=371da203-249b-49a5-8816-dbc2e8dd942f

അശ്ലീലചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അവ വിവിധ സൈറ്റുകളില്‍ വിതരണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്ര ഈയിടെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് അശ്ലീലചിത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. രണ്ടു മാസത്തിന് ശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.