ഞങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ് ഹൃഥ്വിക് റോഷനെ പറ്റിയുള്ള ഗോസ്സിപ്പുകൾക്കെതിരെ മനസ്സ് തുറന്ന് മുൻ ഭാര്യ !!

ഭർത്താവിനെയും മറ്റ് പെൺകുട്ടികളെയും കുറിച്ച് വരുന്ന വാർത്തകൾ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. ഹൃഥ്വിക് റോഷനെക്കുറിച്ച് സുസൻ ഖാൻ പറഞ്ഞ ഈ കാര്യങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. നടൻ ഹൃഥ്വിക് റോഷൻ ഗായികയും…

ഭർത്താവിനെയും മറ്റ് പെൺകുട്ടികളെയും കുറിച്ച് വരുന്ന വാർത്തകൾ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. ഹൃഥ്വിക് റോഷനെക്കുറിച്ച് സുസൻ ഖാൻ പറഞ്ഞ ഈ കാര്യങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. നടൻ ഹൃഥ്വിക് റോഷൻ ഗായികയും നടിയുമായ സഭ ആസാദുമായി പ്രണയത്തിൽ ആണെന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സഭ ചെയ്യുന്ന കാര്യങ്ങളെ പ്രകീപ്പിച്ചുകൊണ്ട് മുൻ ഭാര്യ രംഗത്ത് വന്നതോടെ ഇത് കൂടുതൽ ജന ശ്രദ്ധ നേടുകയായിരുന്നു.

അതിനിടയിൽ മുൻപ് മറ്റൊരു പൊതുവേദിയിൽ സൂസൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും വൈറലായി മാറുകയാണ്. ഹൃഥ്വിക്കും കൂടെ അഭിനയിക്കുന്ന നടിമാരും ഉൾപ്പെട്ട് വരുന്ന ഗോസിപ്പുകൾ തന്റെ ജീവിതത്തെ ബാധിക്കാർ ഉണ്ടോ എന്ന ചോദ്യത്തിന് സൂസൻ അന്ന് പറഞ്ഞ കാര്യങ്ങൾ ആണ് കയ്യടി നേടുന്നത്. തങ്ങൾ ഇരുവരും കുട്ടിക്കാലം മുതലേ സുഹൃത്തുക്കൾ ആണെന്നും ആയതിനാൽ തന്നെ വളരെ ചെറുപ്പത്തിലേ എല്ലാ കാര്യങ്ങളും തമ്മിൽ പറയാർ ഉണ്ടെന്നും ഹൃഥ്വികിനോട് ഏതേലും പെൺകുട്ടിക്ക് ഇഷ്ടം തോന്നിയാൽ അദ്ദേഹം തന്നെ വീട്ടിൽ വന്ന് തുറന്ന് സംസാരിക്കാൻ ഉണ്ടെന്നും ആയതിനാൽ തനിക്ക് പ്രതേകിച്ച് വിഷമവും ബുദ്ധിമുട്ടുകളും ആശങ്കയും ഒന്നും ഉണ്ടായിട്ടില്ല എന്നാണ് സൂസൻ അന്ന് പറഞ്ഞത്.

2000 ൽ വിവാഹിതർ ആയ ഇവർ പതിനാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2014 ൽ വേർപിരിയാൻ തീരുമാനിക്കുക ആയിരുന്നു. അതിന് ശേഷവും നല്ല സുഹൃത്തുക്കളെ പോലെ ആണ് ഇപ്പോഴും. അതിനിടയിൽ സഭയും ഹൃഥ്വിക്കും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ വന്നപ്പോൾ സഭക്ക് പോസിറ്റീവ് ആയ കമന്റ്മായി സൂസൻ രംഗത്ത് വന്നിരുന്നു.