സിനിമ ചെയ്യുമ്പോള്‍ ഞാന്‍ മതഭ്രാന്തന്മാരെ കണക്കില്‍ എടുക്കാറില്ല…!- രാജമൗലി

ഇന്ത്യന്‍ സിനിമാ ലോകത്ത് ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ മാത്രം എടുത്ത് വിജയിപ്പിച്ച സംവിധായകനാണ് രാജമൗലി. അങ്ങനെ ഇന്ത്യന്‍ സിനിമയെ ലോകത്തിന് മുന്നില്‍ തന്നെ അഭിനമാത്തോടെ ഉയര്‍ത്തി കാണിക്കാന്‍ ഈ സംവിധാകനിലൂടെ കഴിഞ്ഞു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ…

ഇന്ത്യന്‍ സിനിമാ ലോകത്ത് ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ മാത്രം എടുത്ത് വിജയിപ്പിച്ച സംവിധായകനാണ് രാജമൗലി. അങ്ങനെ ഇന്ത്യന്‍ സിനിമയെ ലോകത്തിന് മുന്നില്‍ തന്നെ അഭിനമാത്തോടെ ഉയര്‍ത്തി കാണിക്കാന്‍ ഈ സംവിധാകനിലൂടെ കഴിഞ്ഞു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ആര്‍ആര്‍ആര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്ക് കേരളത്തില്‍ വന്നപ്പോഴും വലിയ സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിച്ചത്. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ക്ക് പുറമെ അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് തുടങ്ങിയവരും ഒന്നിക്കുന്ന രാജമൗലി ചിത്രം 450 കോടി രൂപ ചിലവിട്ടാണ് ഒരുക്കിയത്. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. സിനിമ ചെയ്യുമ്പോള്‍ മതഭ്രാന്തന്‍മാരെ താന്‍ കണക്കിലെടുക്കാറില്ലെന്ന് അദ്ദേഹം തുറന്ന് പറയുന്നു… രാജമൗലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ‘ഒരു സിനിമ ചെയ്യുമ്പോള്‍ എന്റെ സിനിമാ പ്രേമികളുടെ ഇഷ്ടങ്ങളെ കുറിച്ച് ചിന്തിക്കും. എല്ലാത്തരം പ്രേക്ഷകരും തൃപ്തിപ്പെടുന്ന കഥകള്‍ ചെയ്യാനാണ് താല്‍പര്യം. ആര്‍ആര്‍ആറിലേക്ക് എത്തിയപ്പോള്‍ സിനിമാ ആശ്വദകരെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. സിനിമയിലെ ചില കാര്യങ്ങള്‍ മാത്രം വിലയിരുത്തുന്ന മതഭ്രാന്തന്മാരെ കുറിച്ച് ചിന്തിക്കാറില്ല.

രാം ചരണും ജൂനിയര്‍ എന്‍ടിആറും തെലുങ്കില്‍ വലിയ ഫാന്‍ ബേസുള്ള താരങ്ങളാണ്. എന്നാല്‍ അവരുടെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ സീനുകള്‍ വിഭജിക്കുക പോലുള്ളവ ചെയ്തിട്ടില്ല കാരണം സിനിമ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും അവരവരുടേതായ ശൈലിയില്‍ രണ്ട്പേരും മനഹോരമായി കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്ന്. പല കഥകള്‍ ഞാന്‍ കേള്‍ക്കാറുണ്ട്. പക്ഷെ അതില്‍ എനിക്ക് കൊള്ളാം എന്ന് തോന്നുന്നവ മാത്രമെ സിനിമക്കായി എടുക്കാറുള്ളൂ’ രാജമൗലി പറയുന്നു.