ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം!!! നടി പ്രഗ്യനാഗ്രയ്‌ക്കൊപ്പമുള്ള ചിത്രവുമായി ജയ്

മധുരരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഏറെ ആരാധകരെയുണ്ടാക്കിയ താരമാണ് നടന്‍ ജയ്. ഇപ്പോള്‍ ജയ് പങ്കുവച്ചൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നടി പ്രഗ്യനാഗ്രയ്‌ക്കൊപ്പമുള്ള ചിത്രം താരം പങ്കുവച്ചതോടെയാണ് ഇരുവരും വിവാഹിതരായോ എന്ന് ആരാധകകലോകം ചോദിക്കുന്നത്.

‘ദൈവത്തിന്റെ അനുഗ്രഹത്താല്‍ പുതിയ ജീവിതം ആരംഭിക്കുന്നു’ എന്നു പറഞ്ഞ്
പ്രഗ്യ പങ്കുവച്ച ചിത്രമാണ് ജയ് സ്റ്റോറിയാക്കിയത്. ഇതാണ് വൈറലായിമാറിയത്. പ്രഗ്യയുടെ കഴുത്തില്‍ താലിമാലയുണ്ട്. രണ്ടു പേരും പാസ്‌പോര്‍ട്ടും കൈയ്യില്‍ പിടിച്ചിട്ടുണ്ട്.

ഏതെങ്കിലും പുതിയ ചിത്രത്തിന്റെ ഭാഗമാണോ ചിത്രം എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. പ്രഗ്യയോ ജയിയോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഭഗവതി, 28, ഗോവ, സുബ്രഹ്‌മണ്യപുരം, എങ്കേയും എപ്പോതും തുടങ്ങിയവയാണ് ജയിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. കറൂപ്പാര്‍ നഗരം എന്ന ചിത്രമാണ് ജയിയുടെതായി അവസാനം തിയ്യേറ്ററിലെത്തിയ ചിത്രം. മലയാളത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലെ നായികയായിരുന്നു പ്രജ്ഞാ നഗ്ര.