“ആസിഫ് അലി തന്ന ആ കോപ്ലിമെന്റാണ് എന്റെ കരിയറില്‍ ആദ്യത്തേത്”! – രജിഷ വിജയന്‍

മലയാളത്തിലെ ഹിറ്റ് ജോഡികളാണ് ആസിഫ് അലിയും രജീഷ വിജയനും. ഇരുവരും തകര്‍ത്ത് അഭിനയിച്ച അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമ വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഫീല്‍ ഗുഡ് മൂവി കൂടി ഇരുവരും ചേര്‍ന്ന്…

മലയാളത്തിലെ ഹിറ്റ് ജോഡികളാണ് ആസിഫ് അലിയും രജീഷ വിജയനും. ഇരുവരും തകര്‍ത്ത് അഭിനയിച്ച അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമ വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഫീല്‍ ഗുഡ് മൂവി കൂടി ഇരുവരും ചേര്‍ന്ന് മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്. എല്ലാം ശരിയാകും എന്നാണ് അടുത്തായി ഇരുവരും ചേര്‍ന്ന് അഭിനയിച്ച സിനിമയുടെ പേര്.

ജിബു ജേക്കബ്ബായിരുന്നു സിനിമയുടെ സംവിധാനം നിര്‍വ്വഹിച്ചത്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്ന വൈകാരികമായ കഥയായിരുന്നു എല്ലാം ശരിയാകും എന്ന സിനിമയുടെത്. കഥയും അത് പ്രകടിപ്പിക്കുന്നതില്‍ കഥാപാത്രങ്ങളുടെ നിര്‍ണായകമായ സ്ഥാനവും സിനിമയുടെ വിജയത്തിന് വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തില്‍ ആദ്യമായി ആസിഫ് അലി തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലെ അനുഭവമാണ് രജിഷ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. തന്റെ കരിയറില്‍ ഇതുവരെ ഉണ്ടായ ഏറ്റവും ഹാപ്പി മൊമന്റുകളില്‍ ഒന്നാണ് അനുരാഗ കരിക്കിന്‍ വെള്ളത്തിലെ ബ്രേക്കപ്പ് സീനിന്റെ ഷൂട്ട്.

എലിസബത്തിന്റെ കഥാപാത്രം കല്യാണം കഴിക്കാന്‍ പോകുന്ന കാര്യം പറയുന്ന സീന്‍ ആയിരുന്നു അത്. ആസിയും താനും സീന്‍ ചെയ്തു. ചെയ്ത് കഴിഞ്ഞ് ഞാന്‍ നോക്കുമ്പൊ ആസിയുടെ കണ്ണ് ഓട്ടോമാറ്റിക്കായി നിറഞ്ഞിട്ടുണ്ട്. ആസിയ്ക്ക് ആ സീനില്‍ ഡയലോഗ് ഇല്ല. എക്പ്രഷന്‍സ് മാത്രമേ ഉള്ളൂ. അവിടുന്നാണ് ആസി ജീവിതത്തില്‍ ആദ്യമായിട്ട് തന്നോടൊരു നല്ലവാക്ക് പറയുന്നത്. നീയെന്നെ കരയിപ്പിച്ച് കളഞ്ഞല്ലോടീ’ എന്ന്. തനിക്ക് തോന്നുന്നു തന്റെ കരിയറില്‍ കിട്ടിയ ആദ്യ കോംപ്ലിമെന്റ് ആയിരുന്നു അത് എന്നാണ് രജിഷ പറയുന്നത്. ചിത്രത്തിലെ അഭിനയത്തിന് രജിഷയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. പുതുതായി അഭിനയിച്ച ചിത്രത്തിലും ഇരുവരുടെയും കെമിസ്ട്രി ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു.