അയാൾ തട്ടിയെടുത്ത പണവും, ഡിവോഴ്‌സും കോടതി അനുവദിക്കണം! എനിക്ക് പറ്റിയ ആളെ ലഭിക്കുന്നതുവരെ വിവാഹം കഴിച്ചുകൊണ്ടിരിക്കും, രാഖി സാവന്ത്

ബോളിവുഡിലെ വിവാദ താരമാണ് നടി രാഖി സാവന്ത്. അതിലുപരിയായി വിവാദങ്ങളുടെ കളിത്തോഴി കൂടിയാണ്  രാഖി സാവന്ത്. സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെയും ഡാൻസ് നമ്പറുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ രാഖി ബിഗ് ബോസ് ഹിന്ദിയിൽ മത്സരാർത്ഥിയായി…

ബോളിവുഡിലെ വിവാദ താരമാണ് നടി രാഖി സാവന്ത്. അതിലുപരിയായി വിവാദങ്ങളുടെ കളിത്തോഴി കൂടിയാണ്  രാഖി സാവന്ത്. സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെയും ഡാൻസ് നമ്പറുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ രാഖി ബിഗ് ബോസ് ഹിന്ദിയിൽ മത്സരാർത്ഥിയായി എത്തിയതിന് ശേഷമാണ് പ്രേക്ഷകർ നടിയെ അടുത്തറിയുന്നതും താരമായി മാറുന്നതും. പിന്നീട് പല വിവാദ പ്രസ്‍താവനകളിലൂടെയും വാർത്തകളിൽ നിറയുകയായിരുന്നു താരം. വിവാദ പരാമർശങ്ങൾക്ക് പുറമെ നാടകീയ പെരുമാറ്റങ്ങളിലൂടെയും പാപ്പരാസികൾക്കുള്ള കണ്ടന്റായി മാറാറുണ്ട് രാഖി എപ്പോഴും. മിക്കപ്പോഴും അല്പവസ്ത്രം മാത്രം ധരിച്ചെത്തുന്ന താരത്തെ സോഷ്യൽ മീഡിയയിലൂടെ പലരും അപഹസിക്കുന്നത്  പതിവാണ്. യഥാർത്ഥത്തിൽ രാഖിയുടെ വ്യക്തി ജീവിതവും നാടകീയതകളാൽ സമ്പന്നമാണ്. ഇപ്പോഴിതാ തന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള രാഖിയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. തനിക്ക് പറ്റാവുന്ന ആളെ കിട്ടുന്നത് വരെ താൻ വിവാഹം ചെയ്തു കൊണ്ടിരിക്കുമെന്ന് രാഖി സാവന്ത് പറയുന്നു.

പെട്ടെന്ന് വിവാഹമോചനം അനുവദിക്കണം എന്ന് കോടതിയോട് അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു രാഖിയുടെ പരാമർശം. ആദിൽ ഖാൻ തട്ടിയെടുത്ത പണവും ഡിവോഴ്‌സും കോടതി എനിക്ക് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൂടെ എനിക്ക് വീണ്ടും ഭാവിയിൽ നല്ലൊരാളെ വിവാഹം കഴിച്ച് ജീവിക്കാനാവും. എനിക്ക് പറ്റിയ ആളെ കണ്ടെത്തുന്നതു വരെ ഞാൻ വിവാഹം കഴിച്ചു കൊണ്ടിരിക്കും എന്ന് വ്യക്തമാക്കുകയാണ്. അതുവരെ ഞാൻ പ്രണയിച്ചു കൊണ്ടിരിക്കും. കാരണം ഇത് എന്റെ ജീവിതമാണ്. എനിക്കൊരു ജീവിതം മാത്രമാണുള്ളത്. മരിച്ചതിന് ശേഷം നമുക്ക് മറ്റൊരു ജീവിതമില്ല. ഹോളിവുഡിലേക്ക് പോവുകയാണെങ്കിൽ അവിടെ ഒരുപാട് പേർ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നതും നിരവധി പേരെ പ്രണയിക്കുന്നതുമെല്ലാം കാണം. അവിടെ അതൊരു പ്രശ്‌നമേയല്ല. ഇന്ത്യയിൽ മാത്രമാണ് ഈ നിയന്ത്രണങ്ങളുള്ളത് എന്നും രാഖി സാവന്ത് പറഞ്ഞു. എന്തായാലും രാഖിയുടെ പുതിയ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. നിരവധി പേരാണ് നടിയെ വിമർശിച്ച് രംഗത്തെത്തുന്നത്. അതേസമയം രണ്ടു തവണ വിവാഹിതയായിട്ടുണ്ട് രാഖി. ആദ്യം റിതേഷ് എന്നയാളെ താരം വിവാഹം കഴിച്ചിരുന്നു.

എന്നാല്‍ ആ ബന്ധം തകര്‍ന്നതോടെ പിന്നീട് ആദില്‍ ഖാന്‍ എന്നയാളുമായി രാഖി സാവന്ത് അടുപ്പത്തിലായി. 2022 ജുലൈയിൽ താനും ആദിൽ ഖാനും വിവാഹം കഴിച്ചതായി രാഖി സാവന്ത് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. 2023 ജനുവരിയില്‍ ഇരുവരും വേർ പിരിഞ്ഞു. പിന്നാലെ ഗുരുതരമായ ആരോപണങ്ങളാണ് രാഖി സാവന്ത് ഭർത്താവ് ആദിൽ ഖാനെതിരെ ഉന്നയിച്ചത്. ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്നിങ്ങനെ ആയിരുന്നു രാഖി സാവന്തിന്റെ ആരോപണങ്ങൾ. നടിയുടെ പരാതിയിൽ പോലീസ് ആദിൽ ഖാനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേ സമയം നേരത്തെ രാഖിയുടെ ഭർത്താവ് ആദിൽ നടിക്കെതിരെ രംഗത്തെത്തിയിരുന്നു. രാഖിയെ വിശ്വസിച്ചതാണ് താൻ ചെയ്ത തെറ്റെന്നും വിവാഹത്തിന് ശേഷവും രാഖി മുൻഭർത്താവ് റിതേഷുമായി ബന്ധം പുലർത്തിയിരുന്നെന്നും അത് കണ്ടെത്തിയത് പുറത്തറിയാതിരിക്കാനാണ് തനിക്കെതിരെ ആരോപണവുമായി എത്തിയതെന്നാണ് ആദിൽ പറഞ്ഞത്. പ്രശ്നങ്ങൾ ഒഴിവാക്കാനാണ് വിവാഹ മോചനത്തെ കുറിച്ച് ചിന്തിച്ചതെന്നും ആദിൽ ഖാൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെ രാഖി സാവന്തിന്റെ അമ്മയും മരണപ്പെട്ടു. ഈ സംഭവങ്ങളെല്ലാം തന്നെ രാഖിയെ തളർത്തി. എന്നാൽ അധികം വൈകാതെ തന്നെ പഴയ രീതിയിൽ തന്നെ രാഖി തിരിച്ചെത്തി.