‘പ്രണയാഭ്യര്‍ഥനകള്‍ വന്നിട്ടുണ്ട്, പക്ഷെ അര്‍ക്കജിനെ കണ്ടപ്പോള്‍ മാത്രമാണ് അങ്ങനെ തോന്നിയത്’; പ്രണയവിശേഷങ്ങളുമായി രക്ഷ രാജ്

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് രക്ഷ രാജ്. പ്രണയംകൊണ്ടും കഥാഗതിയിലെ ട്വിസ്റ്റുകള്‍കൊണ്ടുമൊക്കെ കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് ഇപ്പോള്‍ രക്ഷ അവതരിപ്പിക്കുന്നത്. അപര്‍ണയെന്ന കഥാപാത്രത്തെയാണ് രക്ഷ അവതരിപ്പിക്കുന്നത്. ഇന്ന് രക്ഷ രാജിനെ കേരളം അറിയുന്നത് സാന്ത്വനത്തിലെ അപ്പുവെന്ന കഥാപാത്രമായിട്ടാണ്. സിനിമയില്‍ നിന്നുമാണ് രക്ഷ രാജ് സീരിയലിലെത്തിയത്. അടുത്തിടെയാണ് രക്ഷ വിവാഹിതയായത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ തന്റെ പ്രണയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ച് രക്ഷയും അര്‍ക്കജും വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രേമിക്കുന്ന ആളെത്തന്നെ വിവാഹം ചെയ്യണമെന്നത് തീരുമാനിച്ചിരുന്നുവെന്നാണ് രക്ഷ രാജും അര്‍ക്കജും തന്റെ വീഡിയോയിലൂടെ പറയുന്നത്. നേരത്തെ ചില ക്രഷുകള്‍ മാത്രമാണ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നും രണ്ടുപേരുടേയും ആദ്യത്തെ പ്രണയം ഇത് തന്നെയായിരുന്നുവെന്നും ഇരുവരും പറയുന്നു. ‘മുമ്പ് പല പ്രണയാഭ്യര്‍ഥനകള്‍ വന്നിട്ടുണ്ട്. പക്ഷെ അവര്‍ വിശ്വസിക്കാന്‍ കൊള്ളുന്നവരാണ് എന്ന് തോന്നിയിരുന്നില്ല. അത് തോന്നിയത് അര്‍ക്കജിനെ കണ്ടപ്പോള്‍ മാത്രമാണ്. വിവാഹ ജീവിത്തതില്‍ ഒളിവും മറയും പരസ്പരം വെക്കരുതെന്ന് തീരുമാനിച്ചിരുന്നു’. എന്നും രക്ഷ പറയുന്നു.

‘ഫോണ്‍ പാസ് വേഡ് പോലും ഞങ്ങള്‍ക്ക് പരസ്പരം അറിയാം എന്റെ ഫോണ്‍ അര്‍ക്കജും അര്‍ക്കജിന്റെ ഫോണ്‍ ഞാനും ഉപയോഗിക്കാറുണ്ട്. പിണക്കങ്ങളൊന്നും ഒരിക്കലും നീണ്ടുപോകാറില്ല. പ്രണയിക്കുകയാണെങ്കില്‍ അത് വിവാഹത്തില്‍ എത്തിക്കണമെന്നത് ഞങ്ങളുടെ തീരുമാനവും നിര്‍ബന്ധവുമായിരുന്നു. വീട്ടുകാര്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ കാത്തിരിക്കുമായിരുന്നു. അല്ലാതെ വേറൊന്നും ചിന്തിച്ചിരുന്നില്ല’. എന്നും രക്ഷ പറയുന്നുണ്ട്.

കോഴിക്കോട് സ്വദേശിനിയാണ് രക്ഷ രാജ്. രക്ഷയെ വിവാഹം ചെയ്തത് കോഴിക്കോട് സ്വദേശി തന്നെയായ അര്‍ക്കജാണ്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാനിധ്യത്തിലായിരുന്നു വിവാഹം. രക്ഷയുടെ വിവാഹം ആഘോഷമാക്കാന്‍ സാന്ത്വനം സഹതാരങ്ങളും കോഴിക്കോട് എത്തിയിരുന്നു. രക്ഷയുടെ ഹല്‍ദിയുടേയും, വിവാഹത്തിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ശേഷമാണ് രക്ഷ സാന്ത്വനത്തിലേക്ക് എത്തുന്നത്. എന്നാല്‍ സാന്ത്വനത്തിലെ അപര്‍ണയെന്ന അപ്പുവിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. കമര്‍ക്കാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരം അഭിനയരംഗത്തെത്തിയത്.

Previous articleമൂന്ന് കോടി രൂപ മുടക്കി സെറ്റിട്ടു..! ഫഹദിനുണ്ടായ അപകടം ആരും അറിയാതിരിക്കാനും ശ്രമിച്ചു..! – ഫാസില്‍
Next article‘കലിപ്പന്റെ കാന്താരിയെ വേണമെന്നില്ല’; വിവാഹ സങ്കല്‍പ്പങ്ങള്‍ തുറന്നുപറഞ്ഞ് റോബിന്‍