ഒരുപാട് സിനിമകളുടെ കഥ കേട്ടിട്ടുണ്ട് അതൊന്നും ഞാൻ ചെയ്യ്തില്ല!  എനിക്ക് നന്ദി പറയേണ്ടത് മോഹൻലാൽ സാറിനോട്, രഞ്ജിത്ത് 

രാജമാണിക്യം, നാട്ടുരാജാവ് എന്നി സിനിമകളിൽ വില്ലൻ വേഷവുമായി എത്തിയ നടനാണ് രഞ്ജിത്ത്, നാട്ടുരാജാവിലൂടെ ആയിരുന്നു രഞ്ജിത്ത് മലയാള സിനിമയിൽ എത്തിയത്,പൊൻവിലങ് എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു രഞ്‌ജിത്‌ സിനിമയിൽ എത്തിയത് ഒരുപാട് തമിഴ് സിനിമകളിൽ…

രാജമാണിക്യം, നാട്ടുരാജാവ് എന്നി സിനിമകളിൽ വില്ലൻ വേഷവുമായി എത്തിയ നടനാണ് രഞ്ജിത്ത്, നാട്ടുരാജാവിലൂടെ ആയിരുന്നു രഞ്ജിത്ത് മലയാള സിനിമയിൽ എത്തിയത്,പൊൻവിലങ് എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു രഞ്‌ജിത്‌ സിനിമയിൽ എത്തിയത് ഒരുപാട് തമിഴ് സിനിമകളിൽ രഞ്ജിത്ത് അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തനിക്ക് സിനിമയിൽ നന്ദി പറയാനുള്ളത് മോഹൻലാലിനോട് ആണ് നടൻ പറയുന്നു

എനിക്ക് സിനിമയിൽ നന്ദി  പറയാനുള്ളത് മോഹൻലാൽ സാറിനോട് ആണെ, നാട്ടുരാജാവ് എന്ന സിനിമയിലൂടെ തന്നെ പരിചയപെടുത്തിയത് അദ്ദേഹമായിരുന്നു, ഒരുപാട് സിനിമകൾ ഞാൻ കേട്ടിരുന്നു എന്നാൽ അന്നൊന്നും താൻ ചെയ്യ്തിരുന്നില്ല, എന്റെ ആദ്യ മലയാള സിനിമയായ നാട്ടുരാജാവിലൂടെ പ്രേക്ഷകർക്ക് എന്നെ പരിചയപ്പെടുത്തി കൊടുത്തത് മോഹൻലാൽ സാർ ആയിരുന്നു, എനിക്ക് ഒരു സിനിമയുടെ  ഷൂട്ടിങ്ങിനിടയിൽ കാലിന് പരുക്ക് പറ്റിയിരുന്നു

അന്ന് അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു ,എന്നിട്ട് നാട്ടുരാജവിന്റെ കാര്യം പറഞ്ഞു, ഞാൻ കാലിന്റെ സിറ്റുവേഷൻ പറഞ്ഞു, അദ്ദേഹം പറഞ്ഞു കാലിന്റെ കാര്യം കുഴപ്പമില്ല നമ്മൾക്ക് നോക്കാം ഏതായാലും വാ എന്ന്, കാലിന് ഒരു വലിയ കെട്ടുമായാണ് ഞാൻ ചെന്നത്, എന്നാൽ അദ്ദേഹം ഒരു കുട്ടിയെ പോലെയാണ് നോക്കിയത്, ആ ഒരു സിനിമയിലെ എന്റെ റോൾ നല്ല രീതിയിൽ ചെയ്യാൻ അദ്ദേഹം എന്നെ സഹായിച്ചു രഞ്ജിത്ത് പറയുന്നു