രാംചരണിന്റെ പുതിയ പാൻ ഇന്ത്യൻ ചിത്രം ‘RC16 ‘ ,ചിത്രത്തെ കുറിച്ചുള്ള  പുതിയ അപ്‌ഡേറ്റ് ഇങ്ങനെ 

രാംചരൻ നായകനാകുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് Rc 16 , താത്കാലിക പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ബുച്ചി ബാബുസന യാണ് , ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആണ് അണിയറപ്രവർത്തകർസോഷ്യൽ…

രാംചരൻ നായകനാകുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രമാണ് Rc 16 , താത്കാലിക പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് ബുച്ചി ബാബുസന യാണ് , ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആണ് അണിയറപ്രവർത്തകർസോഷ്യൽ മീഡിയിൽ  പങ്കുവെച്ചിരിക്കുന്നത് ,ചിത്രത്തിൽ നായിക ആയി എത്തുന്നത് ബോളിവുഡ് താരം ജാൻവി കപൂർ ആണ്, താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ ഇങ്ങനൊരു പോസ്റ്റ് പങ്കുവെച്ചത്

പ്രമുഖ പ്രൊഡക്ഷൻസ് ഹൌ സ് ആയ മൈത്രി മൂവി മേക്കർസ് അവതരിപ്പിക്കുന്ന ഈ ചിത്രം വെങ്കട സതീഷ് കിലാരൂ ആണ് നിർമിക്കുന്നത്, വൃദ്ധി സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം റെക്കോർഡ് തലത്തിലുള്ള ബഡ്ജറ്റിലാണ് ഒരുങ്ങുന്നത് എന്ന് മുൻപ് റിപോർട്ടുകൾ എത്തിയിരുന്നു,

ചിത്രത്തിന്റെ മറ്റു വിവരങ്ങൾ എല്ലാം  തന്നെ ചിത്രത്തിന്റെ അണിയറപ്രവര്തകര് ഉടൻ പുറത്തുവിടുമെന്നും റിപോർട്ടുകൾ പറയുന്നുണ്ട്, ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹുമാൻ ആണ് ജാൻ വി കപൂർ , രാംചരൺ  തേജ എന്നിവരുടെ ആർ സി 16  എന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ