‘രാമായണ’ സെറ്റില്‍ നോ ഫോണ്‍!!! വിലക്ക് ചിത്രങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ

രണ്‍ബീര്‍ കപൂറിനെ നായകനാക്കി നിതീഷ് തിവാരി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് രാമായണ. ശ്രീരാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പിന്നാലെ ലൊക്കേഷന്‍ ചിത്രങ്ങളും പ്രചരിച്ചിരുന്നു.…

രണ്‍ബീര്‍ കപൂറിനെ നായകനാക്കി നിതീഷ് തിവാരി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് രാമായണ. ശ്രീരാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പിന്നാലെ ലൊക്കേഷന്‍ ചിത്രങ്ങളും പ്രചരിച്ചിരുന്നു. പിന്നാലെ ശക്തമായ നടപടിയെടുത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സിനിമയുടെ സെറ്റില്‍ നോ ഫോണ്‍ നയം ഏര്‍പ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍. താരങ്ങളായ അരുണ്‍ ഗോവിലിന്റെയും ലാറാ ദത്തയുടെയും ചിത്രങ്ങളാണ് പുറത്തായത്. മേക്കപ്പ് ധരിച്ച് കഥാപാത്രങ്ങളായി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രീകരണം ആരംഭിച്ച് രണ്ടാം ദിവസമായിരുന്നു ദൃശ്യങ്ങള്‍ ചോര്‍ന്നത്.

ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിതീഷ് തിവാരി വളരെ അധികം അസ്വസ്ഥനായി. തുടര്‍ന്നാണ് ചിത്രീകരണ വേളയില്‍ ആരും ഫോണ്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചിത്രീകരണ വേളയില്‍ അഭിനേതാക്കളും പ്രധാനപ്പെട്ട അണിയറ പ്രവര്‍ത്തകരും മാത്രമേ ലൊക്കേഷനില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ ക്യാമറാ വിഭാഗത്തെയും അസിസ്റ്റന്റ് ഡയറക്ടര്‍മാരെയും വിളിച്ചുവരുത്തി നിതീഷ് തിവാരി ചോദ്യം ചെയ്തിരുന്നു.

ലാറാ ദത്ത ചിത്രത്തില്‍ കൈകേകിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. അരുണ്‍ ഗോവിലാണ് ദശരഥ മഹാരാജാവായി എത്തന്നത്. സിനിമയുടെ സെറ്റിലേക്ക് രണ്‍ബീര്‍ ഉടന്‍ ജോയിന്‍ ചെയ്‌തേക്കും. രണ്‍ബീറിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. ചിത്രത്തില്‍ രാവണനായി യാഷ് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 500 കോടി ബജറ്റിലാണ് ബ്രഹ്‌മാണ്ഡ ചിത്രം ഒരുങ്ങുന്നത്. എന്‍ഇജി വെര്‍ച്വല്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്.