വിപിന്‍ദാസ് – ഫഹദ് ഫാസില്‍ ചിത്രത്തില്‍ എസ്.ജെ സൂര്യയും

വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഫഫദ് ഫാസില്‍ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം എസ്.ജെ.സൂര്യയും അഭിനയിക്കുന്നു. എസ്.ജെ.സൂര്യ മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ചില്ലെങ്കിലും ഹൈദരാബാദില്‍ നടന്ന വിപിന്‍ ദാസ്-…

വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഫഫദ് ഫാസില്‍ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം എസ്.ജെ.സൂര്യയും അഭിനയിക്കുന്നു. എസ്.ജെ.സൂര്യ മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.

അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ചില്ലെങ്കിലും ഹൈദരാബാദില്‍ നടന്ന വിപിന്‍ ദാസ്- എസ് ജെ സൂര്യ കൂടിക്കാഴ്ചയില്‍ പുതിയ പ്രോജെക്റ്റിനായി ഇരുവരും കൈകോര്‍ക്കാന്‍ തീരുമാനിച്ചതായാണ് പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.