‘ഇത് മമ്മൂക്ക നൽകിയ സമ്മാനം’ ചിത്രം പങ്കുവെച്ച് നടൻ രമേഷ് പിഷാരടി

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇടപെടുന്ന താരവുമാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടി പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്.…

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇടപെടുന്ന താരവുമാണ് രമേഷ് പിഷാരടി. രമേഷ് പിഷാരടി പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. താരത്തിന് കിട്ടിയ ഒരു സമ്മാനത്തിന്റെ ഫോട്ടോയാണ് രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

രമേഷ് പിഷാരടിയ്ക്ക് മമ്മൂട്ടി നൽകിയ ഒരു സമ്മാനത്തിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് . കൂളിംഗ് ഗ്ലാസുകളോടുള്ള മമ്മൂട്ടിയുടെ ഇഷ്ടം. മനോഹരമായ ഒരു കൂളിംഗ് ഗ്ലാസാണ് രമേഷ് പിഷാരടിക്ക് മമ്മൂട്ടി സമ്മാനമായി നൽകിയിരിക്കുന്നതും. ഔപചാരികതയ്ക്ക് മാത്രം നന്ദി പറയുന്നു എന്നാണ് രമേഷ് പിഷാരടി തന്‌റെ ഇൻസ്റ്റഗ്രമിൽ എഴുതിയിരിക്കുന്നത്.

മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധർവ്വൻ എന്ന സിനിമ സംവിധാനം ചെയ്തത് രമേഷ് പിഷാരടിയായിരുന്നു. 2019 ൽ പ്രദർശനത്തിനെത്തിയ സിനിമയാണ് ഗാനഗന്ധർവ്വൻ.രമേഷ് പിഷാരടി അഭിനയിച്ചതിൽ ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയത് ‘മാളികപ്പുറം’ എന്ന ചിത്രമാണ്. യുവനടൻ ഉണ്ണി മുകുന്ദൻ നായകനായ ചിത്രം തിയറ്ററുകളിൽ വൻ പ്രതികരണമാണ് ലങിക്കുന്നത്

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)