രണ്‍ബീര്‍-ആലിയ വിവാഹം നടക്കില്ല, കാരണം കേട്ട് ഞെട്ടി ആരാധകര്‍

രണ്‍ബീര്‍-ആലിയ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ട് നാളുകളായി. ഇരുവരുടേയും വിവാഹവാര്‍ത്തയും ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ താരവിവാഹം നടക്കുമെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. രാജസ്ഥാനില്‍ വച്ചായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല,…

രണ്‍ബീര്‍-ആലിയ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിട്ട് നാളുകളായി. ഇരുവരുടേയും വിവാഹവാര്‍ത്തയും ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ താരവിവാഹം നടക്കുമെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. രാജസ്ഥാനില്‍ വച്ചായിരിക്കും വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല,
രണ്‍ബീറിന്റെ കുടുംബ താമസിക്കുന്ന വീടിന് അടുത്തു തന്നെയായി രണ്‍ബീറും ആലിയയും പുതിയ വീട് എടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

രണ്‍ബീര്‍ വിദേശത്തായിരുന്ന സമയത്ത് ഈ വീടിന്റെ അറ്റകുറ്റ പണികള്‍ ശ്രദ്ധിക്കാനായി ആലിയ എത്തിയതും ചര്‍ച്ചയായിരുന്നു. ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളും കുടുംബങ്ങള്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചകളും രണ്‍ബീറിന്റെ വീട്ടിലെ ചടങ്ങുകള്‍ക്കും മറ്റുമുണ്ടായ ആലിയയുടെ സാന്നിധ്യവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ഒന്നായിരുന്നു.
പക്ഷെ, ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ ഡിസംബറില്‍ ഇരുവരും തമ്മിലുള്ള വിവാഹം നടക്കില്ലെന്നും അടുത്ത വര്‍ഷത്തേക്ക് അത് നീട്ടി വച്ചെന്നുമാണ് സൂചന.
തങ്ങളുടെ വിവാഹം വലിയ ആഘോഷമാക്കാനാണ് രണ്‍ബീറും ആലിയയും പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനായി ഇനിയും കുറച്ച് സമയം വേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ മനസിലുള്ളത് പോലൊരു വിവാഹം നടത്തുക സാധ്യമാകില്ല. അതിനാലാണ് വിവാഹംവൈകുന്നത്.