ഗാരേജിലേക്ക് പുതിയ ആഢംബരകാര്‍ എത്തിച്ച് രണ്‍ബീര്‍ കപൂര്‍!!

ബോളിവുഡില്‍ ആഡംബര കാറുകളോട് ഏറെ ഭ്രമമുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോഴിതാ തന്റെ ഗാരേജിലേക്ക് ആറ് കോടിയുടെ അത്യാഢംബര കാര്‍ എത്തിച്ചിരിക്കുകയാണ് താരം. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിറ്റി വി8 ആണ് താരം സ്വന്തമാക്കിയ പുതിയ…

ബോളിവുഡില്‍ ആഡംബര കാറുകളോട് ഏറെ ഭ്രമമുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോഴിതാ തന്റെ ഗാരേജിലേക്ക് ആറ് കോടിയുടെ അത്യാഢംബര കാര്‍ എത്തിച്ചിരിക്കുകയാണ് താരം. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിറ്റി വി8 ആണ് താരം സ്വന്തമാക്കിയ പുതിയ കാര്‍.

താരത്തിന്റെ പുതിയ ചിത്രം അനിമലിലെ കഥാപാത്രമായ രണ്‍വിജയ് സിംഗും ആഡംബര കാറുകളുടെ ഫാനാണ്. രണ്‍വിജയ്ക്ക് റോള്‍സ് റോയ്സിനോടാണ് താത്പര്യം. എന്നാല്‍ രണ്‍ബീറിന് ബ്രിട്ടീഷ് ലക്ഷ്വറി കാറുകളോടാണ് കൂടുതല്‍ ഇഷ്ടം.

രണ്‍ബീറിന്റെ കാര്‍ കളക്ഷനിലെ പുതിയ താരം ‘ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിറ്റി വി8’ വിന് ഏകദേശം 6 കോടിയോളമാണ് വില. 41 കാരനായ രണ്‍ബീറിന്റെ കലക്ഷനില്‍ മെഴ്സിഡസ്-എഎംജി ജി 63, മൂന്ന് കോടിയോളം വിലവരുന്ന റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ഔഡി 8, ഔഡി ആര്‍8, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ തുടങ്ങിയ കാറുകളുണ്ട്.