ബിജു സോപാനവും ശിവാനിയും ബിഗ് സ്‌ക്രീനിലേക്ക്!!! ‘റാണി’ ഉടന്‍ തിയ്യേറ്ററിലേക്ക്

മിനി സ്‌ക്രീനിലെ ജനപ്രിയ പരിപാടിയായ ‘ഉപ്പും മുളകിലൂടെ ആരാധകരെ സ്വന്തമാക്കിയവരാണ് ബിജു സോപാനവും ശിവാനിയും. സ്വന്തം കുടുംബാംഗങ്ങളെ പോലെ ആരാധകര്‍ അവരെ സ്വീകരിച്ചത്. ഇരുവരും അച്ഛനും മകളുമായി ബിഗ് സ്‌ക്രീനിലേക്കും എത്തുകയാണ്. ‘റാണി’ എന്ന…

മിനി സ്‌ക്രീനിലെ ജനപ്രിയ പരിപാടിയായ ‘ഉപ്പും മുളകിലൂടെ ആരാധകരെ സ്വന്തമാക്കിയവരാണ് ബിജു സോപാനവും ശിവാനിയും. സ്വന്തം കുടുംബാംഗങ്ങളെ പോലെ ആരാധകര്‍ അവരെ സ്വീകരിച്ചത്. ഇരുവരും അച്ഛനും മകളുമായി ബിഗ് സ്‌ക്രീനിലേക്കും എത്തുകയാണ്.

‘റാണി’ എന്ന ചിത്രത്തിലൂടെയാണ് ബിജുവും ശിവാനിയും വീണ്ടും ഒന്നിച്ച് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം ഒക്ടോബര്‍ 6ന് തീയേറ്റര്‍ റിലീസിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നിസാമുദ്ദീന്‍ നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി. എസ്.എം.ടി പ്രൊഡക്ഷന്‍സ്, റഷാജ് എന്റര്‍ടെയിന്‍മെന്റ്സ് എന്നീ ബാനറുകളില്‍ ബിനു ക്രിസ്റ്റഫര്‍, അബ്ദുള്‍ റഷീദ്, മണികുട്ടന്‍ വി.ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫാമിലി എന്റര്‍ടെയ്നര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ കഥ മണി എസ് ദിവാകര്‍, നിസാമുദ്ദീന്‍ നാസര്‍ എന്നിവരുടേതാണ്.

ചിത്രത്തില്‍ മുന്‍നിര അഭിനേതാക്കളായി ജയന്‍ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍ സല്‍മാന്‍, കണ്ണന്‍ പട്ടാമ്പി, അന്‍സാല്‍ പള്ളുരുത്തി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടന്‍ കോഴിക്കോട്, ആരോമല്‍ ബി.എസ്, രഞ്ജന്‍ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

മണിസ് ദിവാകര്‍, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാന്‍സിസ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അരവിന്ദ് ഉണ്ണിയാണ്. ചിത്രത്തിന്റെ എഡിറ്റര്‍ വി.ഉണ്ണികൃഷ്ണന്‍ ആണ്. ഹൈ ഹോപ്സ് ഫിലിം ഫാക്ടറി ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.