നീ ഇവളെ വിവാഹം കഴിച്ചാൽ നിന്റെ ജീവിതം കുളമാകും, അമ്മ കാമുകനോട് പറഞ്ഞ വാക്കുകൾ  

അവതാരകരുടെ കാര്യത്തിൽ നമ്പർ വണ്ണിൽ നിൽക്കുന്ന താരം ആണ് രഞ്ജിനി ഹരിദാസ്, ഇപ്പോൾ താരം സ്വാസിക അവതാരിക ആയ റെഡ് കാർപെറ്റിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തന്റെ പ്രണയത്തെ…

അവതാരകരുടെ കാര്യത്തിൽ നമ്പർ വണ്ണിൽ നിൽക്കുന്ന താരം ആണ് രഞ്ജിനി ഹരിദാസ്, ഇപ്പോൾ താരം സ്വാസിക അവതാരിക ആയ റെഡ് കാർപെറ്റിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തന്റെ പ്രണയത്തെ കുറിച്ചാണ് താരം വാചല ആയതും. പ്രണയം ഒരു വികാരം ആണ്. ഒന്നും പ്രതീഷിച്ചുകൊണ്ടു നമ്മൾ ആരെയും പ്രേമിക്കരുത് രഞ്ജിനി പറയുന്നു.

അഥവാ അങ്ങനെ പ്രതീഷിച്ചാൽ നമ്മൾക്ക് ഈഗോ ഉണ്ടാകും, എനിക്ക് ഉണ്ട് ആ കാര്യത്തിൽ. എന്റെ പ്രണയം എന്റെ ഉള്ളിലെ സ്ത്രീത്വത്തെ പത്തുശതമാനം പുറത്തു കൊണ്ട് വന്നിട്ടുണ്ട്, പൊതുവെ ഞാൻ ഒരു പൗരുഷം കാണിക്കുന്ന വ്യക്തിയാണ്, അത് എന്റെ ജെനറ്റികിന്റെ സ്വഭാവം ആണ്. ആ കാര്യം എന്നോട് ഡോക്ടറുമാർ പറഞ്ഞിട്ടുള്ളതാണ്. എന്നെ പോലെയുള്ള വെക്തി തന്നെയാണ് തന്റെ കാമുകൻ ശരത്തും, ഇപ്പോൾ ഞങ്ങൾ അടിയാണ്, എന്നാൽ നാളെ ഇനിയും എന്താണെന്നു അറിയില്ല രഞ്ജിനി പറയുന്നു

എന്നോട് എന്റെ അമ്മ പറയുന്നത് ഒരു വിവാഹം കഴിച്ചു അവന്റെ ജീവിതം നീ തുലക്കരുത് എന്നാണ്. എന്റെ ഒരു പഴയ കാമുകനോട് അമ്മ പറഞ്ഞു നീ ഇവളെ വിവാഹം കഴിച്ചാൽ നിൻറ്റെ ജീവിതം കുളം ആകും എന്ന് , എന്റെ ജീവിതത്തിൽ വലിയ പ്രതീക്ഷയുള്ള ഒരു ലവ് റിലേഷൻ ഷിപ്പ്  ആയിരുന്നു, അത് ‘അമ്മ ഇല്ലാതാക്കി അതും എന്റെ മുന്നിൽ വെച്ച് തന്നെ  രഞ്ജി പറയുന്നു .