പലപെൺകുട്ടികളും ചെയ്യാൻ മടിക്കുന്ന ആ കാര്യം താൻ ചെയ്തിട്ടുണ്ട്; രഞ്ജിനി ഹരിദാസിന്റെ വെളിപ്പെടുത്തൽ

ടെലിവിഷൻ അവതാരിക എന്ന നിലയിൽ വളരെ ഏറെ പ്രശസ്തയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷനിലും സ്‌റ്റേജ് ഷോകളിലും  ഏറെ തിളങ്ങുന്ന ഒരു താരമാണ് രഞ്ജിനി. ഇപ്പോൾ ബിഗ്‌ബോസ് മല്സരാര്ഥി എന്ന നിലയിലും രഞ്ജിനി പ്രശസ്തയാണ്. രഞ്ജിനിയുടെ…

ടെലിവിഷൻ അവതാരിക എന്ന നിലയിൽ വളരെ ഏറെ പ്രശസ്തയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷനിലും സ്‌റ്റേജ് ഷോകളിലും  ഏറെ തിളങ്ങുന്ന ഒരു താരമാണ് രഞ്ജിനി. ഇപ്പോൾ ബിഗ്‌ബോസ് മല്സരാര്ഥി എന്ന നിലയിലും രഞ്ജിനി പ്രശസ്തയാണ്. രഞ്ജിനിയുടെ വ്‌ലോഗ് വിഡിയോകൾ ഇപ്പോൾ പ്രേക്ഷക പ്രീതി നേടി കൊണ്ടിരിക്കുകയാണ്. അവതരികയ്ക്ക് പുറമെ രെഞ്ജിനി ഒരു മോഡൽ കൂടി ആണ് .

തന്റെ നിലപാടുകൾ തുറന്നു പറയുവാൻ മടിയില്ലാത്ത ഒരാളാണ് രഞ്ജിനി, അതിൽ താരം ഉറച്ച് നിൽക്കുകയും ചെയ്യും, അതുകൊണ്ട് തന്നെ അഹങ്കാരി എന്ന ഒരു പട്ടം കൂടി താരത്തിന് ലഭിച്ചിട്ടുണ്ട്. അമൃത ടിവിയിലെ അനീസ് കിച്ചണിൽ  എത്തിയപ്പോൾ രഞ്ജിനി പറഞ്ഞ ചില വെളിപ്പെടുത്തലുകൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. എനിക്ക് ഏഴു വയസ്സുള്ളപ്പോൾ എന്റെ അച്ഛൻ മരിച്ചുവെന്നും ‘അമ്മ തന്നെ വളരെ സ്ട്രോങ്ങ് ആയിട്ടാണ് വളർത്തിയത് എന്നും, അന്ന് എനിക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും തോന്നിയിട്ടില്ല എന്നും താരം പറയും.ഞാൻ ഞാനായിട്ടാണ് വളർന്നു വന്നത് .

എന്റെ ചെറുപ്പ കാലത്ത് ‘അമ്മ അമ്മയുടെ കാര്യങ്ങൾ നോക്കുമായിരുന്നു അപ്പോഴെക്കെ എന്റെ കാര്യങ്ങൾ ഞാൻ ഒറ്റയ്ക്കായിരുന്നു ശ്രദ്ധിച്ചത്, ‘അമ്മ അപ്പൂപ്പനെയും അമ്മൂമ്മയേയും നോക്കുന്നതിൽ ആയിരുന്നു ഏറെ ശ്രദ്ധ കൊടുത്തിരുന്നത്. എന്റെ പല ആവിഷയങ്ങൾക്കും ഞാൻ തന്നെയാണ് പോയിട്ടുള്ളത്, ചെറുപ്പ കാലത്ത് പെൺകുട്ടികൾ കടയിൽ പോയി പാഡ് വാങ്ങാറില്ല, അവർക്ക് അതൊരു മടിയാണ്, എന്നാൽ ആദ്യം മുതലേ താൻ കടയിൽ പോയി പാഡ് വാങ്ങുമായിരുന്നു എന്ന് താരം പറയുന്നു.