എന്ത് മോശം, എത്ര മെലിഞ്ഞിട്ടാണ്…ഒരു അസുഖക്കാരിയെ പോലെ!! പഴയ ലുക്കിനെ കുറിച്ച് രഞ്ജിനി ഹരിദാസ്

മലയാളത്തിലെ ഏറ്റവും ജനപ്രിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. അവതരണവും കലയാണെന്ന് തെളിയിച്ച താരമാണ് രഞ്ജിനി. മലയാളവും ഇംഗ്ലീഷും കലര്‍ത്തിയുള്ള സംസാര ശൈലി വിമര്‍ശകരെയുണ്ടാക്കിയെങ്കിലും മംഗ്ലീഷ് ഭാഷയുടെ ഉപജ്ഞാതാവ് പട്ടം ട്രോളന്മാര്‍ രഞ്ജിനിയ്ക്ക് നല്‍കിയിട്ടുണ്ട്. താരങ്ങള്‍ക്ക്…

മലയാളത്തിലെ ഏറ്റവും ജനപ്രിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. അവതരണവും കലയാണെന്ന് തെളിയിച്ച താരമാണ് രഞ്ജിനി. മലയാളവും ഇംഗ്ലീഷും കലര്‍ത്തിയുള്ള സംസാര ശൈലി വിമര്‍ശകരെയുണ്ടാക്കിയെങ്കിലും മംഗ്ലീഷ് ഭാഷയുടെ ഉപജ്ഞാതാവ് പട്ടം ട്രോളന്മാര്‍ രഞ്ജിനിയ്ക്ക് നല്‍കിയിട്ടുണ്ട്.

താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിച്ച താരമാണ് രഞ്ജിനി. മോഡലിങ് രംഗത്ത് നിന്നാണ് രഞ്ജിനി ടെലിവിഷനിലേക്ക് എത്തുന്നത്. 2000ല്‍ മിസ് കേരളയായി വിജയിച്ചാണ് താരം ടെലിവിഷനിലേക്ക് എത്തുന്നത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഷോയാണ് രഞ്ജനിയെ അവതാരകയായി പ്രശസ്തയാക്കിയത്. പിന്നീട് സ്റ്റേജ് ഷോകളിലുമെല്ലാം രഞ്ജിനി എത്തി. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മത്സരാര്‍ഥിയായി രഞ്ജിനി എത്തിയിരുന്നു.

അതേസമയം മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയിരുന്ന അവതാരകയായ രഞ്ജിനിയെ അധികം ഷോകളിലൊന്നും കാണാറില്ല. വളരെ ചുരുക്കം ഷോകള്‍ മാത്രമേ രഞ്ജിനി ചെയ്യുന്നുള്ളൂ. യാത്രകളും ബിസിനസുകളിലുമൊക്കെയാണ് താരം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രഞ്ജിനി. വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ രഞ്ജിനി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളാണ് വൈറലാകുന്നത്.

അവതാരകയായി തിളങ്ങി നിന്ന കാലത്തെ രണ്ട് ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചത്. അന്നത്തെ തിരക്കില്‍ ശ്രദ്ധിക്കാതിരുന്ന കാര്യമാണ് രഞ്‌നി പങ്കിടുന്നത. അന്ന് താന്‍ നന്നായി മെലിഞ്ഞിട്ടായിരുന്നു എന്ന തിരിച്ചറിയുന്നത് ഇപ്പോഴാണ്. പക്ഷെ അന്ന് അതാരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ താന്‍ വിശ്വസിക്കുമായിരുന്നില്ല എന്നും രഞ്ജിനി പറയുന്നു.

‘മറ്റാരെങ്കിലും ഇത് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല, പക്ഷേ എന്റെ പഴയ ചിത്രം കാണുമ്പോള്‍ എന്തു മോശമാണ്. എത്ര മെലിഞ്ഞിട്ടാണ്, ഒരു അസുഖക്കാരിയെ പോലെ. അതൊരിക്കലും ഒരു നല്ല ലുക്ക് അല്ലായിരുന്നു’, എന്നാണ് രഞ്ജിനി തന്നെ പറയുന്നത്.

നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. ‘ഞങ്ങളുടെ പഴയ രഞ്ജിനി ചേച്ചി’ എന്നു പറഞ്ഞുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. അന്നത്തെ ആ എനര്‍ജെറ്റിക് രഞ്ജിനിയെ ഇഷ്ടപ്പെട്ടിരുന്ന ആരാധകരാണ് കമന്റുകളില്‍ ഏറെയും.