ദൈവം മുന്നില്‍ വന്നാലും കൈകൊടുത്ത് സ്വീകരിക്കും, എന്നാലും കുമ്പിടില്ല!! കമല്‍ഹാസന്‍

രജനീകാന്ത് ചിത്രം ജയിലര്‍ ബോക്‌സോഫീസില്‍ തകര്‍ക്കുകയാണ്. വിജയാഘോഷങ്ങള്‍ക്കിടെ താരം ഉത്തര്‍പ്രദേശിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ്. യുപി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. യോഗി ആദിത്യനാഥിനെ താരം കാല്‍തൊട്ട് വന്ദിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. പിന്നാലെ…

രജനീകാന്ത് ചിത്രം ജയിലര്‍ ബോക്‌സോഫീസില്‍ തകര്‍ക്കുകയാണ്. വിജയാഘോഷങ്ങള്‍ക്കിടെ താരം ഉത്തര്‍പ്രദേശിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ്. യുപി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

യോഗി ആദിത്യനാഥിനെ താരം കാല്‍തൊട്ട് വന്ദിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. പിന്നാലെ താരത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നിറയുന്നത്. നിരവധി പേരാണ് രജനിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

അതേസമയം, കമല്‍ഹാസന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ വാക്കുകള്‍ ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാകുകയാണ്. ‘നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമി ഒരു ദൈവത്തെ എന്റെ മുമ്പില്‍ കൊണ്ട് നിര്‍ത്തിയാല്‍ കൈകൊടുത്ത് സ്വീകരിക്കും, എന്നാലും കുമ്പിടില്ല,’ എന്നാണ് ഉലകനായകന്‍ അന്ന് പറഞ്ഞത്.

ഇപ്പോഴിതാ രജനീകാന്ത് യോഗിയെ കാല്‍ തൊട്ട് വന്ദിച്ചതിനൊപ്പം ഉലകനായകന്റെ പരാമര്‍ശവും വൈറലാകുകയാണ്. തന്നെക്കാള്‍ പ്രായം കുറഞ്ഞവരെ കാല്‍തൊട്ടു വന്ദിക്കുന്നത് അംഗീകരിക്കാനാകില്ല എന്നാണ് രജനികാന്ത് ആരാധകര്‍ പറയുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട ഒരാളുടെ കാല്‍ക്കല്‍ വീഴുന്ന ഒരു തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍, ദക്ഷിണേന്ത്യയുടെ അഭിമാനം നഷ്ടപ്പെടുത്തുകയാണെന്നും നെറ്റിസണ്‍സ് പറയുന്നുണ്ട്.