മിസ്റ്റർ രഞ്ജിത്ത്, കാസർകോടേക്ക്  സിനിമക്ക് വന്നത് മയക്കുമരുന്നു മോഹിച്ചല്ല! ഇത് അപമാനം തന്നെ, സുധീഷ് 

കഴിഞ്ഞ ദിവസം നിർമാതാവ് രഞ്ജിത്ത് പറഞ്ഞിരുന്നു  കാസർകോഡ് കേന്ദ്രീകരിച്ചു സിനിമകൾ എത്തുന്നത് മംഗലാപുരം മയക്ക് മരുന്ന് ഉദ്ദേശിച്ചാണ് എന്ന്, എന്നാൽ ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചെത്തുകയാണ് ‘മദനോത്സവം’ സംവിധായകൻ സുധീഷ് ഗോപി നാഥ്, തന്റെ സോഷ്യൽ…

കഴിഞ്ഞ ദിവസം നിർമാതാവ് രഞ്ജിത്ത് പറഞ്ഞിരുന്നു  കാസർകോഡ് കേന്ദ്രീകരിച്ചു സിനിമകൾ എത്തുന്നത് മംഗലാപുരം മയക്ക് മരുന്ന് ഉദ്ദേശിച്ചാണ് എന്ന്, എന്നാൽ ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചെത്തുകയാണ് ‘മദനോത്സവം’ സംവിധായകൻ സുധീഷ് ഗോപി നാഥ്, തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് സംവിധായകൻ ഒരു കുറിപ്പ് പങ്കുവെച്ചത്, കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ…

മിസ്റ്റർ രഞ്ജിത്ത് ,കാസർകോടേക്ക്‌  സിനിമ എത്തുന്നത് മയക്ക് മരുന്ന് മോഹിച്ചല്ല, ഇ ഭൂമിയുടെ സൗന്ദര്യം കൊണ്ടും, സിനിമ നെഞ്ചിലെറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ട് മാത്രമാണ്. 1989, പിറവി ,മധുര നൊമ്പരക്കാറ്റ്, തൊണ്ടി മുതൽ, തിങ്കളാഴ്ച്ച നിശ്‌ചയം, ഞാൻ ഇപ്പോൾ ചെയ്യ്ത മദനോത്സവം, ഇപ്പോൾ രേഖ, അങ്ങനെ പല ചിത്രങ്ങളും പയ്യന്നൂർ കാസർകോഡ് പ്രദേശത്തെ  ഇപ്പോൾ സിനിമ വസന്തം ആണ്. അധികം പകർത്തപ്പെടാത്ത ചില ഉൾനാടൻ കാഴ്ച്ചകളും, ഇവിടുത്തെ ജനങ്ങളുടെ സഹകരണവും ആണ് സിനിമ ഇവിടേക്ക്  എത്തിക്കുന്നത്.

അതുപോലെ രതീഷ് പൊതുവാളിന്റെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രം ഇവിടെ വിജയിച്ചപ്പോൾ ഇവിടെ പുതിയ സിനിമ പ്രവർത്തക സംഘം ഉണ്ടായി, അപ്പോൾ മറ്റു സംവിധയകരും സിനിമകൾ ഇവിടേക്ക് എത്തിച്ചു അതുപോലെ വടക്കൻ  മലബാറിലെ കലാകാരന്മാർ അവരുടെ കഴിവുകൾ സ്‌ക്രീനിൽ കാണിച്ചപ്പോൾ മിന്നും താരങ്ങളായി മാറി, വിജയകരമായ സിനിമകൾ ഇവിടെ നല്കിയതുകൊണ്ടു ആ ഒരു ആത്‌മവിശ്വാസം ആണ് സിനിമകൾ കാസര്കോടിലേക്ക് എത്താൻ കാരണം അല്ലാതെ അവിടെ മയക്കുമരുന്നു നോക്കിയല്ല സിനിമകൾ എത്തിയത് സുധീഷ് ഗോപിനാഥ് കുറിച്ച്