ശരണ്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആയിരിക്കാം അത്

വർഷങ്ങൾ കൊണ്ട് മഹാമാരിയുമായി കഠിനമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു സിനിമ സീരിയൽ താരം ശരണ്യ. ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥന ആയിരുന്നു ശരണ്യയ്ക്ക് ഒപ്പം ഉണ്ടായിരുന്നത്. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഭലമാക്കികൊണ്ട് ശരണ്യ ഈ ലോകത്തിൽ നിന്ന്…

വർഷങ്ങൾ കൊണ്ട് മഹാമാരിയുമായി കഠിനമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു സിനിമ സീരിയൽ താരം ശരണ്യ. ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥന ആയിരുന്നു ശരണ്യയ്ക്ക് ഒപ്പം ഉണ്ടായിരുന്നത്. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഭലമാക്കികൊണ്ട് ശരണ്യ ഈ ലോകത്തിൽ നിന്ന് വിടപറഞ്ഞിരിക്കുകയാണ്. ജീവിതവും ആഗ്രഹങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ചാണ് ശരണ്യ ഈ ലോകം വിട്ട് പോയത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് ശരണ്യ ഒടുവിൽ വിധിക്ക് കീഴടങ്ങിയത്. ഈ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് ഒരുപാട് വേദനകൾ സഹിച്ചാണ് ശരണ്യ ഈ ലോകത്ത് പിടിച്ച് നിന്നത്. പലപ്പോഴും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പതിനൊന്ന് തവണ ശാസ്ത്രക്രീയയ്ക്ക് വിധേയയായിട്ടുണ്ട്.

ശരണ്യയുടെ മരണം വലിയ ദുഃഖം തന്നെയാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ഏകദേശം അഞ്ചു വര്ഷങ്ങൾക്ക് മുൻപ് ശരണ്യ അഭിനയിച്ച ഒരു മ്യൂസിക്കൽ ആൽബം ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. അഞ്ചു വർഷണത്തിനു മുൻപ് ഒരു മാതൃ ദിനത്തിൽ ആണ് രാരീരം എന്ന മ്യൂസിക്കൽ ആൽബം റിലീസ് ആകുന്നത്. കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്ന അമ്മയെ ആണ് ആൽബത്തിൽ ശരണ്യ അവതരിപ്പിച്ചത്. വളരെ മനോഹരമായാണ് ആൽബത്തിൽ ശരണ്യ അഭിനയിച്ചിരിക്കുന്നത്. ഈ ആൽബം ആണ് ഇപ്പോൾ വീണ്ടും പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തിയിരിക്കുന്നത്.  ഈ ജന്മത്തിൽ കിട്ടാത്ത ഭാഗ്യം അടുത്ത ജന്മത്തിൽ കിട്ടട്ടെ.. പാവം ശരണ്യ, ശരണ്യ ചേച്ചിയുടെ മരണശേഷമാണ് ഞാൻ ഇത് കാണുന്നത്. എങ്കിലും ചേച്ചി ഓർക്കാൻ ഇതുപോലെ ഒരായിരം വീഡിയോകളും ഉണ്ടല്ലോ അതുതന്നെ സന്തോഷം, ചേച്ചിയുടെ ലൈഫിലെ വലുയൊരു ഡ്രീം ആയിരുന്നിരിക്കാം ഇത്…. നന്നായി ചെയ്തു തുടങ്ങിയ കമെന്റുകൾ ആണ് ലഭിക്കുന്നത്.

എന്നാൽ വീണ്ടും രോഗം പിടിപെട്ടതിനെ തുടർന്ന് ചികിത്സയിൽ ഇരിക്കെ ആണ് ശരണ്യയ്ക്കും അമ്മയ്ക്കും കോവിഡ് ബാധിച്ചത്. കോവിഡ് കൂടി വില്ലൻ ആയതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശം ആക്കുകയായിരുന്നു. വളരെ ഗുരുതര അവസ്ഥയിൽ കൂടിയാണ് ശരണ്യ കടന്നു പോകുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഒടുവിൽ അർബുദത്തിന് മുന്നിൽ ശരണ്യ തന്റെ പരാജയം സമ്മതിച്ചിരിക്കുകയാണ്.