രശ്മി സോമൻ വീണ്ടും ബിഗ് സ്‌ക്രീനിൽ; ‘ലൈവ്’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ലൈവ്’. ഇപ്പോഴിതാ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.…

മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ലൈവ്’. ഇപ്പോഴിതാ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. രശ്മി സോമന്റെ കഥാപാത്രത്തെയാണ് സിനിമയുടെ അണിയറക്കാർ പരിചയപ്പെടുത്തുന്നത്. ഡോ. നിഖില എന്ന കഥാപാത്രത്തെയാണ് രശ്മി സോമൻ അവതരിപ്പിക്കുന്നത്.

ഏറെ നാളുകൾക്ക് ശേഷമാണ് രശ്മി സോമൻ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തിയിരിക്കുന്നത്. വളരെ ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. മെയ് 26ന് ചിത്രം തിയേറ്ററുകളിലെത്തും. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. മാജിക്ക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലറെത്തിയത്.

ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സുരേഷ്ബാബുവാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ്. ചിത്രസംയോജകൻ സുനിൽ എസ്. പിള്ള.ഫിലിംസ് 24-ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് ലൈവ്. സിനിമ മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്.