ഇരുവരും ഒന്നിച്ച് പല യാത്രകളും നടത്തിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ രണ്ടു താരങ്ങൾ ആണ് വിജയ് ദേവരകൊണ്ടയും രാഷ്‌മികാ മന്ദനയും. ഇരുവരും ഒന്നിച്ച് എത്തിയ സിനിമകൾ എല്ലാം തന്നെ വലിയ വിജയം ആകുകയും ചെയ്തു. ഗീത ഗോവിന്ദത്തിൽ കൂടിയാണ് ഇരുവരും ഒന്നിച്ച്…

പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ രണ്ടു താരങ്ങൾ ആണ് വിജയ് ദേവരകൊണ്ടയും രാഷ്‌മികാ മന്ദനയും. ഇരുവരും ഒന്നിച്ച് എത്തിയ സിനിമകൾ എല്ലാം തന്നെ വലിയ വിജയം ആകുകയും ചെയ്തു. ഗീത ഗോവിന്ദത്തിൽ കൂടിയാണ് ഇരുവരും ഒന്നിച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ചിത്രം വലിയ ഹിറ്റ് ആയിരുന്നു. ചിത്രം ഹിറ്റ് ആയിരുന്നു എന്ന് മാത്രമല്ല, ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ചിത്രത്തിലെ ഗാനങ്ങൾക്ക് ഇന്നും ആരാധകർ ഏറെയാണ് ഉള്ളത്.

ചിത്രം ഹിറ്റ് ആയതോടെ ഇരുവരും ഭാഗ്യ ജോഡികൾ ആണെന്ന തരത്തിൽ ഉള്ള സംസാരങ്ങളും ആരാധകരിൽ നിന്ന് ഉയരാൻ തുടങ്ങി. പിന്നാലെ ഇരുവരെയും ചേർത്ത് പല തരത്തിൽ ഉള്ള ഗോസിപ്പുകളും പ്രചരിക്കാൻ തുടങ്ങി. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് പ്രചരിച്ചത്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും അതിൽ കവിഞ്ഞു മറ്റൊന്നും ഞങ്ങൾക്കിടയിൽ ഇല്ല എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുവരും ഒന്നിച്ച് മാലിദ്വീപിൽ അവധി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.

ഇപ്പോഴിതാ മറ്റൊരു വാർത്ത ആണ് പുറത്ത് വരുന്നത്. രാശ്മിക വിജയ് ദേവരകൊണ്ടയുമായുള്ള ഡേറ്റിങ് അവസാനിപ്പിച്ചെന്നും ഇപ്പോൾ മറ്റൊരു തെലുങ്ക് താരവുമായി ഡേറ്റിങ്ങിൽ ആണ് രാശ്മിക എന്നുമാണ് ഗോസിപ്പുകൾ പ്രചരിക്കുന്നത്. മറ്റാരുമല്ല, തെലുങ്ക് താരം ബെല്ലംകൊണ്ട ശ്രീനിവാസുമായാണ് രാശ്മിക ഇപ്പോൾ ഡേറ്റിങ് എന്നും ഇരുവരും ഒന്നിച്ച് യാത്രകൾ നടത്തുന്നുണ്ടെന്നും ഇരുവരെയും പലപ്പോഴായി ഡൽഹി വിമാനത്താവളത്തിൽ വെച്ച് കണ്ടു എന്നുമൊക്കെയാണ് ഗോസിപ്പുകളിൽ പറയുന്നത്. മാത്രവുമല്ല, അഹമ്മദാബാദില്‍ ഐപിഎല്‍ ഉദ്ഘാടന വേദിയില്‍ കഴിഞ്ഞ ദിവസം രാശ്മിക നൃത്തം അവതരിപ്പിച്ചിരുന്നു. ഇവിടെയും ശ്രീനിവാസ് ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.