അന്ന് പൃഥ്വിയെ വിളിച്ചതിന്റെ ലക്‌ഷ്യം നടന്നില്ല എന്നതാണ് സത്യം

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പൃഥ്വിരാജ്ഉം സുപ്രിയയും. ഇരുവരും സിനിമ ഇൻഡസ്ട്രിയിൽ തന്നെയാണ് തങ്ങളുടെ കരിയർ കൊണ്ട് പോകുന്നത്. സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ആണ് പൃഥ്വിരാജ് വിവാഹിതൻ ആകുന്നത്. അന്ന് സുപ്രിയ…

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പൃഥ്വിരാജ്ഉം സുപ്രിയയും. ഇരുവരും സിനിമ ഇൻഡസ്ട്രിയിൽ തന്നെയാണ് തങ്ങളുടെ കരിയർ കൊണ്ട് പോകുന്നത്. സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ആണ് പൃഥ്വിരാജ് വിവാഹിതൻ ആകുന്നത്. അന്ന് സുപ്രിയ മേനോൻ എന്ന ഒരു ജേർണലിസ്റ്റിനെ ആണ് പൃഥ്വിരാജ് വിവാഹം കഴിച്ചത് എന്നായിരുന്നു വാർത്തകൾ വന്നത്. ആ സമയത്ത് സുപ്രിയയ്ക്ക് സിനിമയുമായി അത്ര വലിയ അടുപ്പം ഒന്നും ഇല്ലായിരുന്നു.

വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരമായിരുന്നു പൃഥ്വിരാജ്. പോരാത്തതിന് വലിയ ഒരു താര കുടുംബത്തിൽ നിന്നാണ് പൃഥ്വിരാജ് വരുന്നതും. അത് കൊണ്ട് തന്നെ സിനിമയിൽ നിന്നുള്ള ഏതെങ്കിലും നായികമാരെ ആയിരിക്കും പൃഥ്വിരാജ് വിവാഹം കഴിക്കുന്നത് എന്നാണ് ആരാധകരിൽ പലരും കരുതിയത്. എന്നാൽ അവരെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് പൃഥ്വിയുടെ വിവാഹ വാർത്ത പുറത്ത് വന്നത്. പൃഥ്വിയുടെ വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് തങ്ങളുൾടെ ഇഷ്ട്ട താരം വിവാഹിതനായ കാര്യം ആരാധകർ പോലും അറിയുന്നത്.

ഇന്ന് പൃഥ്വിരാജിനും സുപ്രിയയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി നോക്കി നടത്തുകയാണ് സുപ്രിയ ഇന്ന്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ എങ്ങനെയാണ് പൃഥ്വിയെ ആദ്യമായി കണ്ടുമുട്ടിയതെന്നും പ്രണയത്തിൽ ആയതെന്നും ഒക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താരത്തിനെ വാക്കുകൾ ഇങ്ങന, ഞാൻ മീഡിയയിൽ വർക്ക്‌ ചെയ്യുന്ന സമയത്ത് മലയാള സിനിമയെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാനുള്ള അസൈമെന്റ് എനിക്ക് കിട്ടി. എനിക്ക് മലയാള താരങ്ങളിൽ ആകെ അറിയാവുന്നത് മമ്മൂട്ടിയേയും മോഹൻലാലിനെയും മാത്രമാണ്.

ആ സമയത്ത് ആണ് എന്റെ ഒരു കൂട്ടുകാരി പൃഥ്വിയുടെ നമ്പർ എനിക്ക് തരുന്നത്. എന്നിട്ട് പറഞ്ഞു, ഇദ്ദേഹത്തെ ഒന്ന് വിളിച്ച് നോക്ക്, അത്യാവശ്യം സിനിമയെ കുറിച്ച് ധാരണയുള്ള ആൾ ആണ്. ചിലപ്പോൾ ഓക്കേ ആകുമെന്ന്. അങ്ങനെയാണ് ഞാൻ പൃഥ്വിയെ വിളിക്കുന്നത്. എനിക്ക് അപ്പോൾ പുള്ളി വലിയ ഒരു സ്റ്റാർ ആണെന്നോ താര കുടുംബത്തിൽ നിന്നാണ് വരുന്നത് എന്നോ ഒന്നും അറിയില്ല. അങ്ങനെ ഞങ്ങൾ സംസാരിച്ചു. സംസാരം സൗഹൃതത്തിലെത്തിക്കുകയും പിന്നീട് അത് പ്രണയമായി മാറുകയും ചെയ്തു. ഇന്റർവ്യൂ ഒന്നും നടന്നില്ല. പക്ഷെ പൃഥ്വിയുമായി താൻ സൗഹൃദത്തിൽ ആയി എന്നും ആ ഒരു ഒറ്റ ഫോൺ കോൾ ആണ് തന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് എന്നും സുപ്രിയ പറഞ്ഞു.