ഇനിയങ്ങോട്ട് കൂട്ടിന് ഒരാൾ കൂടിയുണ്ട്, സന്തോഷം പങ്കുവെച്ച് രാശ്മിക!

കന്നഡ സിനിമയിലുടെ അരങ്ങേറി ഇന്ന് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയിലും ഏറെ സജീവയായ താരം തന്‍റെ രസകരമായ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്.  ഇപ്പോഴിതാ…

Rashmika bought new car

കന്നഡ സിനിമയിലുടെ അരങ്ങേറി ഇന്ന് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയിലും ഏറെ സജീവയായ താരം തന്‍റെ രസകരമായ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്.  ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രാശ്മിക.raashmika-mandana

ലാന്‍ഡ് റോവറിന്റെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ലാൻഡ് റോവർ ഇന്ത്യയിലെത്തിക്കുന്ന എസ്.യു.വികളിൽ ഒന്നിനെയാണ് ഇപ്പോൾ രശ്മിക സ്വന്തമാക്കിയത്. ഈ ആഡംബര എസ്.യു.വിയുടെ എക്സ്ഷോറും വില 88.25 ലക്ഷം രൂപ മുതല്‍ 1.72 കോടി രൂപ വരെയാണ് . മാത്രമല്ല സ്‌റ്റൈലിഷ് ലുക്കില്‍ ബ്ലാക്ക് നിറത്തിലുള്ള വാഹനത്തിന് ഇപ്പോള്‍ ആരാധകരും ഏറെയാണ്. രശ്മികയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ കൂടി ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ വാഹനം ഏത് വേരിയന്റാണെന്ന് താരം പറഞ്ഞിട്ടില്ല. മാത്രവുമല്ല രസകരമായ കുറിപ്പും രാശ്മിക ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,  ‘ജീവിതത്തിലെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണിത്. ഇത് വരെ ഉണ്ടായ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിന്നവർക്ക് ഒരുപാട് നന്നിയുണ്ട്. ഈ നേട്ടത്തിന്റെ പ്രാധാന്യം അറിയാവുന്നത് കൊണ്ട് തന്നെ തിരക്കുപിടിച്ച യാത്രയിലും ചിത്രം പോസ്റ്റ് ചെയ്യുന്നതിനായി ഒരു രണ്ടുമിനിറ്റ് മാറ്റി വെയ്ക്കുകയാണ്. ഇത് വരെയുള്ള ഉയർച്ചകൾക്ക് കാരണമായ എല്ലാവർക്കും നന്ദി’ എന്നുമാണ് രാശ്മിക കുറിച്ചത്.

രശ്‌മിക സ്വന്തമാക്കിയിരിക്കുന്ന വാഹനം നാല് എന്‍ജിനുകള്‍ക്കൊപ്പവും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല , 3.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി6 പെട്രോള്‍, 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനുകളിലും 3.0 ലിറ്റര്‍ വി6, 4.4. ലിറ്റര്‍ വി8 എന്നീ ഡീസല്‍ എന്‍ജിനുകളിലും റേഞ്ച് റോവര്‍ സ്പോട്ടില്‍ ഉണ്ട്.