വസ്ത്രങ്ങള്‍ മാറ്റി ക്ഷീണിച്ചു..! “അടുത്ത ജന്മത്തില്‍ ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയേ”…!! – രശ്മിക മന്ദാന

ഇന്ത്യന്‍ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്റെ നായികയായി പുഷ്പ എന്ന സിനിമയില്‍ കൂടി എത്തിയതോടെ രശ്മികയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. തെന്നിന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായി രശ്മിക മാറിയിരിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

അടുത്ത ജന്മത്തില്‍ ആണ്‍കുട്ടിയായി ജനിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയാണ് നടി രശ്മിക മന്ദാന. തന്റെ പുതിയ സിനിമയായ ആടവല്ലു മീകു ജോഹാര്‍ലു എന്ന കന്നഡ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് രശ്മിക ഇതേ കുറിച്ച് സംസാരിച്ചത്. പുഷ്പയും കന്നഡ ചിത്രവുമാണ് ഇങ്ങനെയൊരു ചിന്ത തനിക്ക് വരാനുള്ള കാരണമെന്നും നടി പറയുന്നു. താരത്തിന്റെ വാക്കുകൡലേക്ക്…

Rashmika Latest Video

”അടുത്ത ജന്മത്തില്‍ ഒരു ആണ്‍കുട്ടിയായി ജനിക്കണം. പുഷ്പ, ആടവല്ലു മീകു ജോഹാര്‍ലു തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തതിന് ശേഷമാണ് ഞാനിത് തീരുമാനിച്ചത്. ഈ സിനിമകള്‍ക്കായി വ്യത്യസ്തമായ വസ്ത്രങ്ങള്‍ മാറ്റി ധരിക്കേണ്ടി വന്നിരുന്നു. അത്രത്തോളം വസ്ത്രങ്ങള്‍ മാറ്റി മാറ്റി തന്നെ ഞാന്‍ ക്ഷീണിച്ചിരുന്നു” എന്നാണ് രശ്മിക പറയുന്നത്.

Previous articleഅങ്ങനെയാണ് എമ്പുരാന്‍ ഉണ്ടായത്..!! രഹസ്യം പരസ്യമാക്കി ദീപക് ദേവ്..!
Next articleഷാരൂഖിന്റേയും മകന്റേയും പേര് വലിച്ചിഴച്ചത് രാഷ്ട്രീയ ഉദ്ദേശം വച്ചുതന്നെ..!! തുറന്നടിച്ച് ടോവിനോ..!