രസ്മിൻ പുറത്താകാൻ കാരണം കൂട്ടുകെട്ടോ? രസ്മിൻ എന്ന കോമണർ പോകുന്നത് റെക്കോർഡുമായി 

ബിഗ്ഗ്‌ബോസ് മലയാളം ഗ്സീസൺ സിക്സിൽ എവിക്ഷൻ വീക്കണ്ട് എപ്പിസോഡാണ് കഴിഞ്ഞ ദിവസത്തേത്. ലാലേട്ടൻ വരുന്നു ഫാമിലി വീക്കിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നു, ടിക്കറ്റ് ടു ഫിനാലെയിലേക്കുള്ള ബോണസ് പോയിന്റ്റുകൾ നേടാനുള്ള ടാസ്‌കിനേക്കുറച്ചു ചോദിക്കുന്നു, അവസാനം എവിക്ഷനിലേക്ക് കടക്കുന്നു ഇതായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിഡഡ്. ആദ്യം ഫാമിലി വീക്കിനെകുറിച്ച് ജിന്റോയോട് സംസാരിക്കാനുണ്ട്. ഫാമിലി വീക്ക് എങ്ങനെയുണ്ടായിരുന്നു എന്നും വീട്ടുകാർ എന്തു പറഞ്ഞു എന്നുമൊക്കെ എല്ലാ മത്സരാർത്ഥികളോടും ലാലേട്ടൻ ചോദിച്ചു. ഫാമിലി വീക്കിലെ പ്രധാന ഹൈലൈറ്റ് തന്നെയായിരുന്നു ഓരോരുത്തരോടും ചോദിച്ചത്. പിന്നീട് എല്ലാവരുടെയും അച്ഛന്മാരുടെയും അമ്മമാരുടെയും ബിഗ് ബോസിൽ വന്നപോലുള്ള ചെറിയ വീഡിയോ ക്ലിപ്പുകൾ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയും മത്സരാർത്ഥികൾക്ക് വേണ്ടി പ്ലേ ചെയ്തു. പിന്നീട് ടിക്കറ്റ് ടു ഫിനാലെ ബോണസ് പോയിന്റ്റുകൾ കള്ളക്ട് ചെയ്യാനുള്ള ടാസ്ക്ക്കളായ സോപ്പിട്ടു പതപ്പിക്കൽ, തലയണമെന്ത്രം, തുടങ്ങിയ ടാസ്ക്കുകളെക്കുറിച്ചുള്ള ഒരു വിലയിരുത്തലാണ് നടന്നത്. ആദ്യം തന്നെ സോപ്പിട്ടു പതപ്പിക്കൽ ടാസ്കിനെക്കുറിച്ചാണ് സംസാരിച്ചത്. ഒന്നാം സ്ഥാനം നേടിയ സായി കൃഷ്ണയും സിജോയും ടാസ്കിൽ ചില കളക്കളികൾ നടത്തിയെന്ന ആരോപണം അന്ന് തന്നെ ഉണ്ടായിരുന്നു. അത് ലാലേട്ടൻ ചോദ്യം ചെയ്തത്തോടെ സായി കൃഷ്ണ സമ്മതിക്കുന്നുണ്ട. അതായത് സോപ്പ് മുഴുവനായും തീർന്നില്ലായെന്നും ചെറിയ കഷ്ണം അവശേഷിച്ചു അത് തട്ടിവിട്ടുവെന്നുമാണ് സായി പറഞ്ഞത്. തനിക്കപ്പോഴേ സംസാഹയമുണ്ടെന്ന് ജാസമിനും പറഞ്ഞു. പിന്നീട് തലയണമന്ത്രം ടാസ്ക്. അത്തിൽ ചർച്ചയായ ഒന്നായിരുന്നു ജിന്റോയുടെ  ജഡ്ജ്മെന്റ്.

ജഡ്ജ്മെന്റിൽ അപ്സരയ്ക്ക് ഉണ്ടായ അതൃപ്തിയാണ് ലാലേട്ടൻ ചോദിച്ചത്. തലയണ്ട സ്കിൽ ഏറ്റവും കൂടുതൽ തലയിണകൾ തുന്നിയ ടീമായിരുന്നു അഫ്സലയുടെയും സിജോയുടെയും. 9 തലയണകളാണ് രണ്ടുപേരും ചേർന്ന് തുന്നിയത്. എന്നാൽ ക്വാളിറ്റി ചെക്കിങ്ങിൽ തലയണയ്ക്കുള്ളിൽ പഞ്ഞി കുറവാണെന്ന കാരണം പറഞ്ഞു എല്ലാ തലയണുകളും ജിണ്ടോ റിജക്ട് ചെയ്യുകയായിരുന്നു. ഒരു തലയണ മാത്രം നോക്കിയിട്ട് ബാക്കിഎല്ലാം ജിന്റോ പ്രൊജക്റ്റ് ചെയ്തതാണ് ആരോപണം. ഏതായാലും ഇതുവരെയുള്ള ടാസ്കുകളിൽ എല്ലാം മത്സരിച്ച് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി നിൽക്കുന്നത് അർജുൻ, ജാസ്മിൻ, ഋഷി എന്നിവരടങ്ങിയ നെസ്റ്റ് ടീമാണ്. പിന്നീട് എവിക്ഷനാണ്. അഭിഷേക്, ജാസ്മിന്‍, ജിന്‍റോ, അര്‍ജുന്‍, അന്‍സിബ, അപ്സര, ഋഷി, ശ്രിതു, രസ്മിന്‍ എന്നിവരാണ് എവിക്ഷനില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും രസ്മിനാണ് ബിഗ് ബോസ് ഷോയില്‍ നിന്നും വിടവാങ്ങിയത്. രസ്മിൻ പുറത്തായ വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. കോമണറായാണ് ബിഗ് ബോസിലേക്ക് രസ്മിന്‍ ഭായി വന്നതെങ്കിലും അതിവേഗം വീട്ടിലെ ഒരു പ്രധാന അംഗമായി മാറി എഴുപത് ദിവസത്തോളം നിന്ന ശേഷമാണ് ബിഗ് ബോസ് സീസണ്‍ 6 നോട് വിടപറയുന്നത്. പതിവുപോലെ ഒരു ടാസ്ക് നൽകിയാണ് എവിക്റ്റായ ആളെ ബിഗ്ഗ്‌ബോസ്സ് വെളിപ്പെടുത്തിയത്. സ്വന്തം പേരെഴുതിയ ബോളുകള്‍ ഒരോരുത്തരുടേയും മുന്നില്‍ വെച്ച ട്രേയിലെ ഹോളുകളില്‍ ഫില്‍ ചെയ്യുക.

ഒരോരുത്തരുടേയും പേരെഴുതിയ 20 ബോളുകളാണ് ഉണ്ടാകുക.  ആർക്കാണോ 20 ബോളുകള്‍ തികയാതെ വരുന്നത്. അവർ ആയിരിക്കും പുറത്താകുന്നത്. അഭിഷേക്, ജിന്‍റോ, അർജുൻ ശ്രീതു എന്നിവർ ആദ്യവും പിന്നാലെ അപ്സര, അന്‍സിബ, ഋഷി എന്നിവരും സേവ് ആക്കുകയായിരുന്നു. പിന്നാലെ രസ്മിനും ജാസ്മിനുമാണ് അവശേഷിച്ചത്. അവസാനഘട്ടത്തിലെ ബോളുകള്‍ എത്തിയപ്പോള്‍ രസ്മിന് 20 ബോളുകള്‍ തികയാതെ വരികയും അതോടെ രസ്മിന്‍ പുറത്താക്കുകയും ചെയ്യുകയായിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി ഒട്ടും ടെൻഷനോ വിഷമമോ ഒന്നുമില്ലാതെയാണ് ജാസ്മിനെ കണ്ടത്. കഴിഞ്ഞ ആഴ്ചയിലെ പെർഫോമൻസ് വെച്ച്  നോക്കുകയാണെങ്കിൽ രസ്മിൻ പോകുവെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം വന്ന സമയം മുതൽ ഹൗസിൽ നന്നയി ആക്ടീവായി നിന്നതും എല്ലാ കാര്യങ്ങളിലും അത്യാവശ്യം ഇടപെടുകയും ചെയ്ത മത്സരാര്ഥിയാണ് രസ്മിൻ. ഹൗസിൽ ഒട്ടും ആക്ടീവല്ലതെ നിൽക്കുന്ന മത്സരാർത്ഥികൾ ഇപ്പോഴും ഹൗസിൽ  നിൽക്കുമ്പോഴാണ് രസ്മിന്റെ ഈവിഷൻ എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല രസ്മിന് ശേഷം അപ്സരയും പുറത്തായി എന്ന തരത്തിൽ നിരവധി വർത്തകൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. അപ്സരയുടെ ഭർത്താവ് ആൽബി കഴിഞ്ഞ ദിവസം ഒരു പോസ്റ്റും പങ്കിട്ടത് പ്രചരിച്ച വാർത്തകൾക്ക് ആക്കം കൂട്ടിയിരുന്നു. എന്നാൽ അപ്സര പുറത്തായിട്ടില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.