എന്തുകൊണ്ട് കോടി ക്ലബ്ബിൽ  ഇടം പിടിക്കുന്ന ചിത്രങ്ങളിൽ സ്ത്രീകഥാപാത്രങ്ങൾ ഇല്ലാത്തത്, അഞ്ജലി മേനോൻ  

ഇപ്പോൾ മലയാള സിനിമയിലെ സ്ത്രീ കഥപാത്രങ്ങൾ എവിടെ സംവിധായിക അഞ്ജലി മേനോൻ ചോദിക്കുന്നു, സംവിധായികയുടെ ഈ ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയിൽ ചൂടുപിടിക്കുകയാണ്, മലയാള സിനിമയിൽ ഈ അടുത്തിറങ്ങിയ കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമകളിൽ ഒന്നിൽ അല്ലാതെ ഒരു ചിത്രത്തിലും സ്ത്രീ കഥപാത്രങ്ങൾ ഇല്ലായിരുന്നു, മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, കണ്ണൂർ സ്‌ക്വാഡ്, ആവേശം, തുടങ്ങിയ ചിത്രങ്ങളിൽ ഒന്നും തന്നെ സ്ത്രീ കഥപാത്രങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു

ഇവയ്ക്കൊപ്പം നൂറു കോടി ക്ലബിൽ ഇടം പിടിച്ച പ്രേമലുവിൽ മാത്രമാണ് മുഴുനീള വേഷത്തിൽ സ്ത്രീകഥാപാത്രങ്ങളുളുള്ളത്. എൻജിനീയറിങ് കോളജിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ചിട്ടും ആവേശം’ എന്ന സിനിമയില്‍ ശക്തമായ ഒരു സ്ത്രീകഥാപാത്രം ഉണ്ടായിരുന്നില്ലെന്നും പേരിനു മാത്രം വാര്‍പ്പുമാതൃകയില്‍ ഒരു അമ്മ കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നെന്നും ആണ് വിമർശനം

സംവിധായിക അഞ്ജലി മേനോന്റെ ഈ ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയിൽ വലിയ രീതിയിൽ ചർച്ച ആകുകയാണ്, ചിലർ അനുകൂലിച്ചും ചിലർ പ്രതികൂലിച്ചും ആണ് എത്തുന്നത്, യഥാര്‍ഥ സംഭവങ്ങള്‍ സിനിമയാക്കുമ്പോള്‍ എന്തിനാണ് ഇല്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് എന്നാണ് ഇതിന് അനുകൂലിച്ചു പറയുന്നത്, കഴിഞ്ഞ ദിവസം ഗുരുവായൂരമ്പലനടയിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇതേ ചോദ്യം നടി നിഖില വിമലിനോടും ചോദിച്ചപ്പോൾ നടി പറഞ്ഞത് റുതെ വന്നു പോകുന്നതിലും നല്ലത് സ്ത്രീകഥാപാത്രങ്ങൾ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു.