പുറത്തെ കാര്യങ്ങൾ അറിയിക്കാൻ സായിയോട് പറഞ്ഞത് ജാസ്മിനെ ഉപ്പ; ഗബ്രിയുമായുള്ള സൗഹൃദം ഗെയിമിന്റെ ഭാഗം മാത്രം 

ജാസ്മിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം മുൻ ബിഗ് ബോസ് മത്സരാർത്ഥികളായ സിബിനും ആര്യ ബഡായിയും നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എങ്ങനെയാണ് ജാസ്മിന്റെ കുടുംബത്തിനൊപ്പം ഇരുവരും എത്തിയതെന്നും എന്തോ പുകയുന്നുണ്ടെന്നുമൊക്കെയായിരുന്നു ഇതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നടന്ന ചർച്ചകൾ. ഇപ്പോഴിതാ ജാസ്മിന്റെ കുടുംബത്തെ ചെന്നൈയിൽ വെച്ച് കാണാനുണ്ടായ സാഹചര്യത്തെ കുറിച്ചും ജാസ്മിന്റെ പിതാവ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുമെല്ലാം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിബിനും ആര്യയും. ആര്യയുടെ ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയതാണ് ഇരുവരും ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് വൈൽഡ് കാര്ഡായി എത്തിയ സായി കൃഷണ പുറത്തുനടക്കുന്ന കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ആ സമയത് വലിയ ചർച്ചയായ ഒന്നായിരുന്നു. ഇപ്പോഴിതാ അക്കാര്യങ്ങൾ സായി കൃഷ്ണ ജാമ്‌സിനോട് പറഞ്ഞത് ജാസ്മിന്റെ വാപ്പയുടെ നിര്ദ്ദേശം അനുസരിച്ചായിരുന്നുവെന്ന് പറയുകയാണ് സിബിൻ. സായി അകത്ത് കയറുന്നുണ്ടെന്ന വിവരം അറിഞ്ഞിട്ട് താൻ സായിയെ വിളിച്ചിരുന്നു. അകത്ത് പോയിട്ട് നീ  ജാസ്മിനോട് ഞങ്ങളുടെ എതിർപ്പ് അറിയിക്കണമെന്ന്. അതിന്റെ  പേരിലാണ് സായി അകത്ത് പോയിട്ട് പുറത്തെ കാര്യങ്ങൾ പറ‍ഞ്ഞത്.  സംഭവത്തിൽ സായിക്ക് ബിഗ് ബോസ് മുന്നറിയിപ്പ് നൽകിയിരുന്നു. പുറത്തെ കാര്യങ്ങൾ പറഞ്ഞെന്ന് പറഞ്ഞ് സായിയെ അവൾ നോമിനേറ്റ് ചെയ്തിരുന്നു.

ആ സമയത്ത് അവളെയെങ്ങാണം എന്റെ കൈയ്യിൽ കിട്ടിയെങ്കിൽ എന്ന് തമാശാ രൂപേണ ജാസ്മിന്റെ വാപ്പ പറഞ്ഞിരുന്നുവെന്നും സിബിൻ പറയുന്നുണ്ട്. അതിന് ശേഷവും തങ്ങൾ കുറെ സംസാരിച്ചുവെന്നും ജാസ്മിനെ വിമർശിച്ചോളൂ, പക്ഷെ അവളെ തേച്ചൊട്ടിക്കരുതെന്ന് അദ്ദേഹം പറഞ്ഞുവെന്നും വ്യക്തിപരമായി താൻ ജാസ്മിനെ വിമർശിക്കില്ലെന്ന് ജാസ്മിന്റെ വാപ്പയ്ക്ക് വാക്ക് കൊടുത്തിരുന്നുവെന്നും സിബിൻ വ്യക്തമാക്കി. മകളുടെ കാര്യത്തിൽ വളരെ ആശങ്കപ്പെടുന്ന, അവൾക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളോട് പോരാടി നിൽക്കുന്ന ഒരു മാതാപിതാക്കളെയാണ് തങ്ങൾ കണ്ടത് എന്നാണ് സിബിനും ആര്യയും പറഞ്ഞത്. ജാസ്മിൻ പുറത്ത് വരുമ്പോൾ സൈബർ ബുള്ളിയിംഗ് ഉണ്ടായാൽ ജാസ്മിനൊപ്പമേ ഞങ്ങൾ നിൽക്കൂവെന്ന് വ്യക്തമായി തങ്ങൾ പറഞ്ഞിട്ടുണ്ട് എന്ന് ഇരുവരും പറയുന്നു. അഭിമുഖങ്ങളിൽ ജാസ്മിനെ കുറിച്ച് ചോദിക്കുമ്പോൾ മാത്രമാണ് താൻ പ്രതികരിച്ചിട്ടുള്ളത്. അതിൽ തന്നെ അവളുടെ വ്യക്തിപരമായ വിഷയങ്ങളിൽ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല. അവളുടെ ഗെയിമിനെ മാത്രമാണ് താൻ വിമർശിച്ചത് എന്നാണ് സിബിൻ വ്യക്തമാക്കിയത്. മാത്രമല്ല ജാസ്മിനുമായി നേരത്തെ  വിവാഹം ഉറപ്പിച്ചിരുന്ന മുന്ന എന്ന ആൾ തന്നോട് മൂന്ന് വർഷം മുൻപുള്ള പല കാര്യങ്ങളും പറഞ്ഞിരുന്നുവെന്നും പക്ഷേ അതൊന്നും ഞാൻ ഒരിക്കലും പുറത്ത് പറയില്ലെന്നാണ് പറഞ്ഞതെന്നും കാരണം അതൊന്നും തന്റെ കാര്യങ്ങൾ അല്ലയെന്നും നോറയും ജാസ്മിനും പ്ലാൻ ചെയ്ത് കയറിയതാണോയെന്ന് മാത്രമേ തനിക്ക് അറിയേണ്ടിയിരുന്നുള്ളൂവെന്നും ജാസ്മിനെ താൻ ടാർഗെറ്റ് ചെയ്തിട്ടില്ലായെന്നും സിബിൻ പറയുന്ന്നുണ്ട്.

സിബിനും താനും ചെന്നൈയിൽ പോയത് തന്റെ ബിസിനസുമായി ബന്ധപ്പെട്ടാണ് എന്നും അല്ലാതെ ബിഗ് ബോസുമായി ബന്ധപ്പെട്ടല്ല എന്നും രാവിലെ കാഞ്ചീപുരത്ത് പോയി സ്റ്റോക്കെടുത്ത് തിരിച്ച് വരാൻ എയർപോർട്ടിൽ കാത്തിരിക്കുമ്പോഴാണ് അവിചാരിതമായി ജാഫർ അങ്കിളിനെ കാണുന്നത് എന്നുമാണ് ആര്യ വ്യക്തമാക്കിയത്. ബിഗ് ബോസിൽ ജാസ്മിന്റെ വാപ്പയും ഉമ്മയും വരുന്നതിന്റെ പ്രമോയൊക്കെ കണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തെ കാണുന്നത് എന്നും  അങ്ങനെയാണ് സിബിൻ പോയി അദ്ദേഹത്തെ കാണുന്നതെന്നും ആര്യ കൂട്ടിച്ചേർത്തു. ഗെയിമിനുള്ളിൽ ജാസ്മിനെതിരെ പറഞ്ഞ കാര്യങ്ങൾ  മനസിലെടുക്കരുതെന്ന് താൻ ജാസ്മിന്റെ വാപ്പയോട് പറഞ്ഞു. എല്ലാം  ഗെയിം സ്പിരിറ്റിലേ എടുക്കുള്ളൂവെന്ന് അദ്ദേഹം മറുപടി പറഞ്ഞുവെന്നും സിബിൻ പറയുന്നുണ്ട്. കൂടാതെ ഗബ്രിയുമായുള്ള സൗഹൃദം അവളുടെ ഗെയിമിന്റെ ഭാഗമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞുവെന്നും സിബിൻ വിഡിയോയിൽ പറയുന്നുണ്ട്.