‘ആട് ജീവിത’ത്തിൽ ആടുകൾ സംസാരിക്കുന്നുണ്ട്! അവരുടെ ഇമോഷൻസ് എടുക്കുക എന്നത് എളുപ്പമുള്ള പണിയല്ല, റസൂൽ പൂക്കുട്ടി 

പൃഥ്വിരാജ് എന്ന നടന്റെ കരിയർ തന്നെ മാറ്റിമറിക്കുന്ന ഒരു ചിത്രമാണ് ആട് ജീവിതം, ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേഷകരെല്ലാം, ഇപ്പോൾ ചിത്രത്തെ കുറിച്ച് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ ആയ റസൂൽ പൂക്കുട്ടി പറയുന്ന…

പൃഥ്വിരാജ് എന്ന നടന്റെ കരിയർ തന്നെ മാറ്റിമറിക്കുന്ന ഒരു ചിത്രമാണ് ആട് ജീവിതം, ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേഷകരെല്ലാം, ഇപ്പോൾ ചിത്രത്തെ കുറിച്ച് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ ആയ റസൂൽ പൂക്കുട്ടി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. എല്ലാ മലയാളികളുടെ മനസിലും ഇപ്പോൾ ആട് ജീവിതം എന്ന സിനിമ ഉണ്ട്, എന്നാൽ ഈ ചിത്രത്തിന് വേണ്ടി ആടുകളെ കിട്ടുക വളരെ പ്രയാസമായിരുന്നു റസൂൽ പറയുന്നു

മലയാളികളുടെ മനസിലുള്ള ആടുജീവിതവും, ബ്ലെസ്സി ഒരുക്കിയിരിക്കുന്ന ആടുജീവിതവും തമ്മിൽ ഒരുപാടു വത്യാസമുണ്ട്, അവിടെയാകും നിരൂപകർ അദ്ദേഹത്തെ അറ്റാക്ക് ചെയ്യാൻ പോകുന്നത്, അതുപോലെയാണ്എ ന്റെ മനസിലുള്ള ആട് ജീവിതമല്ല ബ്ലെസ്സി ഒരുക്കിയിരിക്കുന്ന ആടുജീവിതവും,

ഈ ചിത്രത്തിൽ ആടുകൾ സംസാരിക്കുന്നുണ്ട്, അവരുടെ ഇമോഷണലുകൾ എടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സിനിമയിലെ ആടുകളുടെ ജീവിത രീതി വളരെ വത്യസ്തമാണ്, ഇവിടുത്തെ ആടുകളുടെ ശബ്ദവുമായി അതിനെ കൂട്ടിയോജിപ്പിക്കാൻ കഴിയില്ല, അതുകൊണ്ടു തന്നെ അവറ്റകളുടെ ഇമോഷൻസ് സൗണ്ട് എടുക്കാൻ വളരെ പ്രയാസകരമാണ്