‘രതിപുഷ്പം….’ ചുവടുവെച്ച് സൗബിനും ഫര്‍ഹാന്‍ ഫാസിലും റംസാനും സുഷിന്‍ ശ്യാമും- വീഡിയോ

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ഭീഷ്മ പര്‍വ്വം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയിലെ പാട്ടുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ രതിപുഷ്പം എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുവെച്ച് ഫര്‍ഹാന്‍ ഫാസിലും…

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം ഭീഷ്മ പര്‍വ്വം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയിലെ പാട്ടുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ രതിപുഷ്പം എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുവെച്ച് ഫര്‍ഹാന്‍ ഫാസിലും സൗബിനും റംസാനും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഉണ്ണി മേനോന്‍ പാടിയ ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. എണ്‍പതുകളിലെ പാട്ടിന്റെ സ്വഭാവത്തിലുള്ള വരികളും സംഗീതവുമാണ് രതിപുഷ്പത്തിന്. സുഷീന്‍ ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്.

https://www.facebook.com/ShineTomOfficial/videos/502286801597707/?__cft__[0]=AZXO0z22sS1TjmeT4Q6rijNiRSZ02lf2_i4eqOFogMFjguXwr15oqjLytI8w0DgZ8S3Q84Uyv19ajdfbAXNpy2hF99x-gOTg-24_I6KLJ8UfOzem3bqoVG3xfvons-rounHdSee9Bn1idcm5ZdpXtR4fSrW4qxEpscOqjyvbk2lM-A8mvEPpWG__03Lg0SHqh-E&__tn__=%2CO

മമ്മൂട്ടി മാസ് ലുക്കിലെത്തിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അനഘ, ശ്രിന്ദ, ലെന, നദിയ മൊയ്തു, ഫര്‍ഹാന്‍ ഫാസില്‍, മാലാ പാര്‍വതി, ജിനു ജോസഫ്, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, റംസാന്‍, സുദേവ് നായര്‍, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.