മൂന്നു കോടിയിലധികം പേര്‍ കണ്ടു കഴിഞ്ഞ ‘ദര്‍ശന..’ ഗാനം ജനിച്ചതിനെ കുറിച്ച് വിനീത്

വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ‘ഹൃദയം’ വന്‍ വിജയമായിരുന്നു. പാട്ടുകള്‍ കൊണ്ട് സമ്പന്നമായിരുന്ന ഹൃദയത്തിലെ ഏറ്റവും ഹിറ്റായത് ‘ദര്‍ശന….. എന്നു തുടങ്ങുന്ന ഗാനമായിരുന്നു. മൂന്ന് കോടിയിലധികം പേര്‍ ഈ ഗാനം ഇതിനോടകം…

വിനീത് ശ്രീനിവാസന്‍- പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ‘ഹൃദയം’ വന്‍ വിജയമായിരുന്നു. പാട്ടുകള്‍ കൊണ്ട് സമ്പന്നമായിരുന്ന ഹൃദയത്തിലെ ഏറ്റവും ഹിറ്റായത് ‘ദര്‍ശന….. എന്നു തുടങ്ങുന്ന ഗാനമായിരുന്നു. മൂന്ന് കോടിയിലധികം പേര്‍ ഈ ഗാനം ഇതിനോടകം കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ ‘ദര്‍ശന’ എന്ന പാട്ട് ചെയ്തതിനെ കുറിച്ച് ഒരു ഡോക്യുമെന്ററി വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് അടക്കമുള്ളവരും ഗാനത്തെ കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഹിഷാം തന്നെയാണ് ഈ ഗാനം പാടിയത്. പ്രണവ് മോഹന്‍ലാലും ദര്‍ശനയും കംഫര്‍ട്ടാകാന്‍. ഗാനം ഷൂട്ട് ചെയ്യുമ്പോള്‍ എല്ലാവരും ഒന്ന് ചേര്‍ന്ന് ഡാന്‍സ് ചെയ്തിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം ദര്‍ശന ഗാനം ജനിച്ചതെങ്ങനെയെന്നും വീഡിയോയില്‍ വിനീത് പറയുന്നുണ്ട്.