ലൂസിഫറിനും മരക്കാറിനും ഡേറ്റ് കൊടുത്തു..!! എന്നാല്‍ മധുവിന് അപ്രതീക്ഷിതമായി അത് സംഭവിച്ചു!

മലയാള സിനിമയ്ക്ക് കിട്ടിയ അതുല്യ പ്രതിഭയാണ് മധു എന്ന കലാകാരന്‍. സിനിമാ പ്രവര്‍ത്തകര്‍ ഒരു കാരണവരുടെ സ്ഥാനവും ബഹുമാനവും നല്‍കി ആദരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥതകള്‍ മൂലം ഇപ്പോള്‍ അദ്ദേഹം അഭിനയ രംഗത്ത്…

മലയാള സിനിമയ്ക്ക് കിട്ടിയ അതുല്യ പ്രതിഭയാണ് മധു എന്ന കലാകാരന്‍. സിനിമാ പ്രവര്‍ത്തകര്‍ ഒരു കാരണവരുടെ സ്ഥാനവും ബഹുമാനവും നല്‍കി ആദരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥതകള്‍ മൂലം ഇപ്പോള്‍ അദ്ദേഹം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. വെള്ളിത്തിരയില്‍ സജീവമല്ലെങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ആഗ്രഹമുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ മാസികയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജ് ചിത്രം ലൂസിഫറില്‍ നിന്നും മോഹന്‍ലാല്‍ ചിത്രം മരക്കാറില്‍ നിന്നും പിന്മാറിയതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്, ‘പൃഥ്വിരാജിന്റെ ലൂസിഫര്‍ സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തിരുന്നു. ആയിടെ ഞാനൊന്നു വീണു. ശാരീരിക അസ്വസ്ഥതകള്‍ കാരണം പിന്മാറി. പ്രിയദര്‍ശന്റെ മരയ്ക്കാര്‍ സിനിമയിലേക്ക് വിളിച്ചപ്പോഴേക്കും മതിയെന്ന് തീരുമാനിച്ചു” എന്നാണ് മധു പറയുന്നത്.

അഭിനയത്തോടുള്ള താല്‍പ്പര്യം അവസാനിക്കുന്നില്ല. അത്രയേറെ മോഹിപ്പിക്കുന്ന ഒരു വേഷം വന്നാല്‍ നോക്കാം. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ മാത്രം. അതും ആരോഗ്യം അനുവദിക്കുമെങ്കില്‍ എന്നാണ് അദ്ദേഹം പറയുന്നത്.