ആത്മകഥയുടെ പേര് വെളിപ്പെടുത്തി നടി സായ് പല്ലവി..!!

തെന്നിന്ത്യ മുഴുവന്‍ ഒരുപാട് ആരാധകരുള്ള നടിയാണ് സായ് പല്ലവി. താരത്തിന് നൃത്തത്തിലുള്ള കഴിവിലും ആരാധകരുടെ ഇടയില്‍ നിന്ന് ഏറെ പ്രശംസിച്ച ലഭിച്ചതാണ്. പ്രേമം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. അന്ന്…

തെന്നിന്ത്യ മുഴുവന്‍ ഒരുപാട് ആരാധകരുള്ള നടിയാണ് സായ് പല്ലവി. താരത്തിന് നൃത്തത്തിലുള്ള കഴിവിലും ആരാധകരുടെ ഇടയില്‍ നിന്ന് ഏറെ പ്രശംസിച്ച ലഭിച്ചതാണ്. പ്രേമം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. അന്ന് മലര്‍ മിസ്സായി നിവിന്‍ പോളിയുടെ നായിക ആയി എത്തിയ താരം പ്രേക്ഷകമനസ്സുകള്‍ കീഴടക്കി. ഇതരഭാഷാ ചിത്രങ്ങളിലാണ് താരം തിളങ്ങുന്നത്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സായ്. താന്‍ ഒരു ആത്മകഥ എഴുതുകയാണെങ്കില്‍ അതിന്റെ പേര് 50 ഷെയ്ഡ്സ് ഓഫ് പല്ലവി എന്നായിരിക്കും എന്നാണ് താരം പറയുന്നത്. അങ്ങനെയൊരു പേര് ഇടാനുള്ള കാരണവും സായി പല്ലവി തുറന്ന് പറയുന്നുണ്ട്. എനിക്കൊരുപാട് ഷെയ്ഡ്സ് ഉണ്ട്, വീട്ടില്‍ അമ്മയോടും സഹോദരിയോടും പെരുമാറുന്നതുപോലെയല്ല ഫ്രണ്ട്സിന്റെയടുത്ത്, പുറത്ത് മറ്റൊരാളാണ്, സെറ്റില്‍ ഇരിക്കുമ്പോള്‍ വേറെയൊരാളാണ്.

‘എന്നാണ് സായ് പല്ലവി പറയുന്നത്. അതേസമയം, പ്രണയത്തെ കുറിച്ചും ലവ് അറ്റ് ഫസ്റ്റ് സൈറ്റിനെ കുറിച്ചുമൊക്കെയുള്ള തന്റെ അഭിപ്രായവും താരം വ്യക്തമാക്കിയിരിക്കുകയാണ്. എനിക്ക് ഇതുവരെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിങ് ഉണ്ടായിട്ടില്ല. നല്ലൊരു അപ്പിയറന്‍സില്‍ ആരെയെങ്കിലും കണ്ടാല്‍ ആ നന്നായിട്ടുണ്ടല്ലോ എന്ന് തോന്നും.

പുരുഷന്മാരേക്കാള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണ്. ഭംഗിയായി വസ്ത്രമൊക്കെ ധരിച്ചുവരുന്ന പെണ്‍കുട്ടികളെയാണ് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിരുന്നത്. നല്ല ഡ്രസാണല്ലോയെന്നും മുടി ഭംഗിയായിരിക്കുന്നല്ലോ കണ്ണ് ഭംഗിയായിരിക്കുന്നല്ലോ എന്നൊക്കെ തോന്നാറുണ്ട് എന്നാണ് താരം പറയുന്നത്.