ആസിഫ് അലിയുടെ മോശം സ്വഭാവം, വെളിപ്പെടുത്തി രജിഷ വിജയന്‍- അമ്പരന്ന് ആരാധകര്‍

അനുരാഗകരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു രജിഷ വിജയന്‍ എന്ന നടി മലയാള സിനിമയിലേക്കെത്തിയത്. ആദ്യചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ രജിഷ പിന്നീടങ്ങോട്ട് സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ ചെയ്തു. എല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം…

അനുരാഗകരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു രജിഷ വിജയന്‍ എന്ന നടി മലയാള സിനിമയിലേക്കെത്തിയത്. ആദ്യചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ രജിഷ പിന്നീടങ്ങോട്ട് സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ ചെയ്തു. എല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചതുമാണ്.
ഏത് കഥാപാത്രമായാലും അതിന് വേണ്ടി എന്ത് കഷ്ടപ്പാട് സഹിക്കാനും രജിഷ തയ്യാറാണ്.

ജൂണ്‍ എന്ന ചിത്രത്തില്‍ പതിനാല് വയസ് മുതല്‍ വിവാഹപ്രായം എത്തുന്നത് വരെയുള്ള ഒരു പെണ്‍കുട്ടിയുടെ കഥയാണ് കാണിക്കുന്നത്. അതിലെ കഥാപാത്രത്തിന് വേണ്ടി നീളന്‍ മുടി മുറിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ഇപ്പോഴിതാ ആസിഫ് അലിയുടെ മോശം സ്വഭാവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രജിഷ വിജയന്‍. എല്ലാവരും പറയുന്ന മോശം സ്വഭാവം, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല എന്നാണെന്ന് നടി പറഞ്ഞു , രജിഷ വിജയനെ കുറിച്ച് ഉള്ള ഒരു മോശം സ്വഭാവം എന്താണെന്ന് ചോദിച്ചപ്പോള്‍, ഒരുപാടുണ്ട് എന്നായിരുന്നു നടിയുടെ പ്രതികരണം. ഇതില്‍ ഒന്ന് പറയാന്‍ പറഞ്ഞപ്പോള്‍ , ഞാന്‍ ഭയങ്കര ശല്യക്കാരിയാണ്. ചൊറിഞ്ഞു കൊണ്ടിരിയ്ക്കും എന്ന് രജിഷ പറഞ്ഞു.