കാര്‍ത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള സിനിമ രേഖ; ഫസ്റ്റ് ലുക്ക്

തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. രേഖ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത്…

തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. രേഖ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. വിന്‍സി അലോഷ്യസാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അറ്റന്‍ഷന്‍ഷന്‍ പ്ലീസ് എന്ന ശ്രദ്ധേയ ചിത്രം ഒരുക്കിയ ജിതിന്‍ ഐസക് തോമസ് ആണ് രേഖയും ഒരുക്കുന്നത്. സിനിമയുടെ രചനയും ജിതിന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റോണ്‍ ബെഞ്ചേഴ്‌സിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷന്‍സാണ് രേഖ തിയറ്ററുകളിലേക്കെത്തിക്കുന്നത്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. നെറ്റ്ഫ്‌ലിക്‌സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം.

എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദി എസ്‌കേപ് മീഡിയം. മിലന്‍ വി എസ്, നിഖില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. രോഹിത് വി എസ് വാര്യത്താണ് എഡിറ്റര്‍.