അത് ഇത്രയും വലിയൊരു സിനിമകയാകുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ്  രമ്യ കൃഷ്ണൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാൽ താരത്തിന്റെ കരിയറിന്റെ തുടക്കകാലത്ത്…

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ്  രമ്യ കൃഷ്ണൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്നാൽ താരത്തിന്റെ കരിയറിന്റെ തുടക്കകാലത്ത് അത്ര മികച്ച വേഷങ്ങൾ ഒന്നും രമ്യയെ തേടി എത്തിയിരുന്നില്ല. തിരക്കേറിയ നടിയായി മാറാൻ തേടി വന്ന വേഷങ്ങൾ എല്ലാം ചെയ്ത രമ്യയ്ക്ക് അത് തിരിച്ചടിയായി മാറുകയായിരുന്നു. ചെയ്ത പല സിനിമകളും പരാജയമായി മാറിയതോടെ താരം തെലുങ്കിലേക്ക് മാറുകയായിരുന്നു. സ്ഥിരം നെഗറ്റിവ് വേഷങ്ങളും ഗ്ളാമർ വേഷങ്ങളും മാത്രമാണ് താരത്തിനെ തേടി വന്നത്.

എന്നാൽ ഇപ്പോൾ തന്റെ തുടക്ക കാലം എങ്ങനെ ആയിരുന്നു എന്ന് തുറന്ന് പറയുകയാണ് രമ്യ. നദിയ, സുഹാസിനി തുടങ്ങിയവരുടെ സുവർണ്ണകാലം എന്നെ സംബന്ധിച്ചിടത്തോളം വളരെ മോശം കാലം ആയിരുന്നു. തിരക്കേറിയ നടിയാകണം എന്ന് ഞാൻ ആഗ്രഹിച്ചു എങ്കിലും ചെയ്ത ചിത്രങ്ങൾ ഒക്കെ പരാചയമായത് എന്റെ കരിയറിനെ ബാധിച്ചു. അങ്ങനെ ഇരുന്നപ്പോൾ ആണ് പടയപ്പയിലേക്ക് എനിക്ക് അവസരം ലഭിക്കുന്നത്. ആദ്യം ഞാൻ ആ വേഷം വേണ്ടെന്നു തീരുമാനിച്ചത് ആണ്. എന്നാൽ എന്റെ അപ്പോഴുള്ള സാഹചര്യത്തിൽ അങ്ങനെ ഒരു വേഷം എനിക്ക് അനിവാര്യം ആയിരുന്നു. അത് കൊണ്ടാണ് താൻ പടയപ്പയിലെ നീലാംബരി എന്ന വേഷം ചെയ്തത്.

ശരിക്കും അതിലെ പല രംഗങ്ങളും ഞാൻ വളരെ വിഷമത്തോടെയാണ് ചെയ്തത്. അതിൽ സൗന്ദര്യയുടെ മുഖത്തു എന്റെ കാലു പൊക്കി വെക്കുന്ന ഒരു സീൻഉണ്ട് . അത് ഞാൻ വളരെ ബുദ്ധിമുട്ടിയാണ് ചെയ്തത്. കാരണം അങ്ങനെ ഒരു രംഗം ചെയ്യാൻ എനിക്ക് മാനസികമായി ബുദ്ധിമുട്ട് ആയിരുന്നു. എന്നാലും ആ രംഗം താൻ ചെയ്തു. എന്നാൽ ആ സീനിന് ഒക്കെ തിയേറ്ററിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അത് പോലെ തന്നെ ബാഹുബലിയിലെ കഥാപാത്രവും ഞാൻ വേണ്ടെന്ന് തീരുമാനിച്ചത് ആണ്. എന്നാൽ ഈ ചിത്രം ചെയ്യുന്ന സമയത്ത് അറിയില്ലായിരുന്നു അത് ഇത്ര വലിയ ഒരു സിനിമ ആണെന്ന്. ആ ചിത്രത്തിനെ കുറിച്ച് രാജമൗലിക്ക് മാത്രമേ പ്രതീക്ഷ ഉണ്ടായിരുന്നോളു എന്നുമാണ് രമ്യ കൃഷ്ണൻ പറയുന്നത്.