രഞ്ജിപണികർക്ക് വിലക്കേർപ്പെടുത്തി ഫിയോക്ക് 

നടനും,സംവിധായകനുമായ രഞ്ജി പണിക്കർക്ക് വിലക്ക് ഏർപ്പെടുത്തി ഫിയോക്ക്. നടനെ പങ്കാളിത്വമുള്ള വിതരണ കമ്പിനി കുടിശിക നൽകാനുണ്ടെന്നു വിശദീകരണം. ഈ കുടിശിക തീർക്കുന്നതുവരെ രഞ്ജി പണിക്കരുടെ സിനിമകളുമായി  സഹകരിക്കില്ല എന്ന് നിലപാട് എടുത്തു തീയറ്റർ ഉടമകൾ.…

നടനും,സംവിധായകനുമായ രഞ്ജി പണിക്കർക്ക് വിലക്ക് ഏർപ്പെടുത്തി ഫിയോക്ക്. നടനെ പങ്കാളിത്വമുള്ള വിതരണ കമ്പിനി കുടിശിക നൽകാനുണ്ടെന്നു വിശദീകരണം. ഈ കുടിശിക തീർക്കുന്നതുവരെ രഞ്ജി പണിക്കരുടെ സിനിമകളുമായി  സഹകരിക്കില്ല എന്ന് നിലപാട് എടുത്തു തീയറ്റർ ഉടമകൾ.

താരം അഭിനയിച്ചതോ,അല്ലാതെ ഏതെങ്കിലും ചിത്രത്തിൽ പങ്കാളി ആയതുമായ് ഒരു ചിത്രങ്ങളും യാതൊരു വിധ രീതിയിൽ തീയറ്ററുകളിൽ റിലീസ് ചെയ്യില്ല എന്ന തരത്തിലുള്ള വിലക്കാണ് ഇപ്പോൾ തീയറ്റർ ഉടമകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കാരണവശാലും രഞ്ജി പണിക്കർ കുടിശിക നിവാരണം ചെയ്യാതെ അദ്ദേഹത്തിന്റെ ഒരു ചിത്രങ്ങളും ഏറ്റെടുക്കില്ല എന്നാണ് തീയറ്റർ ഉടമകൾ പ്രസ്താവിക്കുന്നത്.

രഞ്ജി പണിക്കർ പങ്കാളിത്വമുള്ള വിതരണ കമ്പനി ഇനിയും കുടിശിക തന്നിട്ടില്ല അതുകൊണ്ടു തന്നെയാണ് തീയറ്റർ ഉടമകൾ ഈ വിലക്ക് ഏർപെടുത്തിയിരിക്കുന്നത്, എന്നാൽ ഇതിനോട് താരം ഇതുവരെയും പ്രതികരിച്ചു എത്തിയിട്ടില്ല.