നടന്‍ സൈജു കുറുപ്പ് നിര്‍മ്മാതാവുന്നു!! ആദ്യ ചിത്രം ഭരതനാട്യം

നടന്‍ സൈജു കുറുപ്പ് സിനിമാ നിര്‍മ്മാണത്തിലേക്കും. ഭരതനാട്യം എന്ന ചിത്രത്തിലൂടെയാണ് സൈജു നിര്‍മ്മാതാവാകുന്നത്. ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ച് പത്തിന് അങ്കമാലിയില്‍ ഷൂട്ടിംഗ് ആരംഭിച്ചു. തന്റെ ആദ്യ നിര്‍മ്മാണ സംരംഭത്തില്‍ സൈജു തന്നെയാണ് നായകനാവുന്നതും. ശ്രീജിത്താണ്…

നടന്‍ സൈജു കുറുപ്പ് സിനിമാ നിര്‍മ്മാണത്തിലേക്കും. ഭരതനാട്യം എന്ന ചിത്രത്തിലൂടെയാണ് സൈജു നിര്‍മ്മാതാവാകുന്നത്. ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ച് പത്തിന് അങ്കമാലിയില്‍ ഷൂട്ടിംഗ് ആരംഭിച്ചു. തന്റെ ആദ്യ നിര്‍മ്മാണ സംരംഭത്തില്‍ സൈജു തന്നെയാണ് നായകനാവുന്നതും. ശ്രീജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇടത്തരം ഗ്രാമ പശ്ചാത്തലത്തില്‍, നാട്ടിലെ പ്രബലമായ കുടുംബത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സമൂഹത്തിലെ പൊതുവായ പ്രശ്‌നങ്ങളുമൊക്കെ ഈ ചിത്രം പങ്കുവയ്ക്കുന്നത്. ക്ഷേത്രക്കമ്മറ്റികളിലും നാട്ടിലെ പൊതുക്കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമുള്ള യുവാവാണ് ചിത്രത്തിലെ നായകന്‍.

തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാര്‍, സൈജുക്കുറുപ്പ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൈജു കുറുപ്പ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.വെബ്, ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

സായ്കുമാര്‍, കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍ ,നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ഗംഗ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഫെയിം), ശ്രുതി സുരേഷ് (പാല്‍ തൂജാന്‍വര്‍ ഫെയിം)എന്നിവരാണ് മറ്റ് പ്രധാന പ്രധാന വേഷത്തിലെത്തുന്നത്.

മനു മഞ്ജിത്തിന്റ വരികള്‍ക്ക് സാമുവല്‍ എ ബി ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം – ബബിലു അജു, എഡിറ്റിംഗ് – ഷഫീഖ്- വി.ബി, മേക്കപ്പ് – മനോജ് കിരണ്‍ രാജ്, കോസ്റ്റും ഡിസൈന്‍ -സുജിത് മട്ടന്നൂര്‍, കലാസംവിധാനം – ബാബു പിള്ള, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സാംസണ്‍ സെബാസ്റ്റ്യന്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീസ്.- കല്ലാര്‍ അനില്‍ ,ജോബി ജോണ്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിതേഷ് അഞ്ചു മന, മഹള, അന്നമനട, മൂക്കന്നൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാകും. ഫോട്ടോ – ജസ്റ്റിന്‍ ജയിംസ് വാഴൂര്‍ ജോസ്, എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.