പ്രണയത്തിൽ ആണോ, സോൾമേറ്റ് ആരാണ്, തുറന്നു പറഞ്ഞ് രേഷ്മ

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ…

പ്രേക്ഷകപ്രീതിയും റേറ്റിങ്ങിൽ മുൻ നിരയിലും നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഭര്‍ത്താവിൽ നിന്നും മക്കളിൽ നിന്നും മറ്റുള്ള കുടുംബാംഗങ്ങളിൽ നിന്നും സുമിത്രയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷങ്ങളുമാണ് പരമ്പരയുടെ പ്രമേയം. ചിത്ര ഷേണായിയുടെ ഗുഡ് പ്രൊഡക്ഷന്‍ കമ്പനി ആണ് കുടുംബവിളക്കിന്‍റെ നിര്‍മ്മാണം. അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്പര യൂട്യൂബിലും ട്രെൻഡിംഗ് ലിസ്റ്റിൽ മുൻ നിരയിൽ ഉണ്ടാകാറുണ്ട്.

എങ്കിലും പരമ്പരയിൽ സ്ഥിരമായി കഥാപാത്രങ്ങൾ മാറുന്നതിൽ പ്രേക്ഷകർക്ക് ഇഷ്ടക്കേട് തോന്നാറുണ്ട്.സിനിമകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന നിരവധി താരങ്ങളും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമായിട്ടുണ്ട്.നടി മീരാ വാസുദേവ്,കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്ന എപ്പിസോഡുകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്.പരമ്പരയിലെ സുമിത്രയുടെ ഭർത്താവ് സിദ്ധു വേദികയെ വിവാഹം കഴിച്ച ശേഷം കുടുംബത്തിൽ നിന്നും മാറിനിൽക്കുകയാണ്ഇപ്പോൾ
കുടുംബവിളക്കിലെ പ്രതീഷിന്റെ ഭാര്യ സഞ്ജനയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരണമാണ് രേഷ്മ എസ് നായര്‍

കുടുംബവിളക്കിലൂടെ നിരവധി ആരാധകരെ രേഷ്മ എസ് നായര്‍ക്ക് ലഭിച്ചിരുന്നു. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് നടി. കഴിഞ്ഞ ദിവസം ആരാധകരുടെ ചില ചോദ്യങ്ങൾക്ക് രേഷ്മ മറുപടി നൽകിയിരുന്നു, അതാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, സഞ്ജനയും പ്രതീഷും പ്രണയത്തിലാണോ എന്ന് ചോദിച്ചവര്‍ ഏറെയാണ്. എന്നാല്‍ ഇല്ല എന്ന മറുപടിയാണ് മുന്‍പ് രേഷ്മ പറഞ്ഞത്.സഞ്ജന എന്ന കഥാപാത്രത്തിന് രേഷ്മയുടെ റിയല്‍ ലൈഫുമായി എന്തെങ്കിലും സാമ്യങ്ങളുണ്ടോ എന്നാണ് ഒരാള്‍ക്ക് അറിയേണ്ടത്. ഇതിന് മറുപടിയായി ഒരുപാട് ഉണ്ട് എന്ന് നടി പറഞ്ഞു. രേഷ്മ കമ്മിറ്റഡ് ആണോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്.ഇതിന് അല്ല എന്നുളള മറുപടിയാണ് നടി നല്‍കിയത്. രേഷ്മയുടെ സോള്‍മേറ്റ് ആരാണെന്നുളള ചോദ്യവുമായി മറ്റൊരാളും എത്തി. ഇതിന് മറുപടിയായി ഇതുവരെ അങ്ങനെ ഒരാള്‍ വന്നിട്ടില്ല എന്നാണ് നടി കുറിച്ചത്.