ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം, തുറന്നടിച്ച് രേവതി! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം, തുറന്നടിച്ച് രേവതി!

revathy about parvathy

ഹിരൺദാസ് മുരളി എന്ന വേടനെതിരെ കഴിഞ്ഞ ദിവസം ലൈംഗീക ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് വേദന മാപ്പ് പറഞ്ഞു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. നടി പാർവതി തിരുവോത്ത് ഉൾപ്പടെ ഉള്ളവർ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരുന്നു. ഇപ്പോൾ പാർവതി വേടന്റെ പോസ്റ്റ് ലൈക്ക് ചെയ്തതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയും മോഡലും ആയ രേവതി സമ്പത്ത്. ഫേസ്ബുക്കിൽ കൂടിയാണ് രേവതി തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. രേവതിയുടെ കുറിപ്പ് ഇങ്ങനെ,

വളരെ നിരാശപ്പെടുത്തുന്ന ഒരു പ്രവർത്തിയാണ് ഹിരൺദാസ് മുരളി /വേടന്റെ പ്രഹസന മാപ്പ് പറച്ചിൽ പോസ്റ്റിൽ കണ്ട പാർവതിയുടെ ലൈക്ക്. പാർവതി മാത്രം അല്ല ആരൊക്കെ അതിനെ ആഘോഷിക്കുന്നു, അവരൊക്കെയും ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം? ഇത് ക്രൂരതയാണ്. നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യമാണ്.ഹിരൺദാസ് മുരളി /വേടൻ ഒരു ക്രിമിനൽ ആണ്. എന്ത്കൊണ്ട് ഇവരൊക്കെ അത് മറന്നുപോകുന്നു. അതോ, ചിലയിടങ്ങളിൽ മാത്രമേ ഇതൊക്കെ ബാധകം ആകുന്നുള്ളുവോ?സമത്വത്തിന് വേണ്ടി ശബ്ദം ഉയർത്തുന്ന പാർവതി ഈ വിഷയത്തിൽ കാണിച്ച അസമത്വം പരിശോധിക്കണം.Parvathy

സെക്ഷ്വൽ അബ്യൂസ്സ് കാറ്റഗറിസ് ചെയ്യാൻ ശ്രമിക്കരുത്. പീഡനം പീഡനം തന്നെ ആണ്. ഒരു മനുഷ്യൻ എന്ന നിലയിൽ വേടന്റെ മാപ്പ് പ്രഹസനത്തെ തോളിൽ കയറ്റി വെക്കുന്നതിൽ നിന്നും മാറി നിൽക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്.ഈ ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യൽ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ്. നിങ്ങളുടെ ലൈക്കിൽ നീതിയുടെ തിരിച്ചുള്ള അൺലൈക്കുകൾ മാത്രമേ കാണാനാകുള്ളൂ. ഇത് തെറ്റ്…!

Trending

To Top
Don`t copy text!