സന്ദീപേ നിന്റെ കാലുകളുടെ ചിത്രം അയച്ചു തരൂ ഞാന്‍ ഒന്ന് തൊട്ടോട്ടെ..!ആനിമല്‍ കണ്ട് ആര്‍ജിവിയുടെ പ്രതികരണം

രണ്‍ബീര്‍ കപൂറിന്റെ പുതിയ ചിത്രം ആനിമല്‍ ബോളിവുഡില്‍ തരംഗം തീര്‍ക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ നിറയെ ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റുകള്‍ നിറയുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ പ്രതികരണം ശ്രദ്ധേയമാകുകയാണ്. ആനിമല്‍ കണ്ട്…

രണ്‍ബീര്‍ കപൂറിന്റെ പുതിയ ചിത്രം ആനിമല്‍ ബോളിവുഡില്‍ തരംഗം തീര്‍ക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ നിറയെ ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റുകള്‍ നിറയുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ പ്രതികരണം ശ്രദ്ധേയമാകുകയാണ്. ആനിമല്‍ കണ്ട് ഉപന്യാസം രീതിയിലാണ് ആര്‍ജിവിയുടെ റിവ്യൂവുള്ളത്.

മൂന്ന് പേജോളം വരുന്ന റിവ്യൂ ആണ് രാം ഗോപാല്‍ വര്‍മ്മ ചിത്രത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. സംവിധായകന്റെ റിവ്യൂ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആനിമലിന്റെ സംവിധായകനായ സന്ദീപ് റെഡ്ഡിയോട് അദ്ദേഹത്തിന്റെ കാലുകളുടെ ചിത്രം അയച്ചു തരാന്‍ രാം ഗോപാല്‍ വര്‍മ്മ പറയുന്നു.

സന്ദീപേ നിന്റെ കാലുകളുടെ ചിത്രം എനിക്ക് വാട്‌സാപ്പില്‍ അയച്ചു തരൂ ഞാന്‍ അതൊന്ന് തൊട്ടോട്ടെ, രാം ഗോപാല്‍ വര്‍മ പറയുന്നത്. ഈ സിനിമയിലെ രണ്‍ബീറിനെ പോലെ അഭിനയിക്കാന്‍ എല്ലാ ഭാഷകളിലുമുള്ള താരങ്ങളും ആഗ്രഹിക്കുമെന്നും, ഇനി വരുന്ന എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും ഈ സിനിമ ഒരു മാതൃകയാകുമെന്നും രാം ഗോപാല്‍ വര്‍മ കുറിച്ചു.

ചിത്രം സ്ത്രr വിരുദ്ധതയുടെയും ടോക്സിക് മാസ്‌കുലിനിറ്റിയുടെ പേരിലും വിമര്‍ശനവും നേരിടുന്നുണ്ട്. ചിത്രത്തിലെ നായിക രശ്മിക മന്ദാനയോട് രണ്‍ബീര്‍ പറയുന്ന ഡയലോഗ് ആണ് വിവാദമായിരിക്കുന്നത്. ‘മാസത്തില്‍ നാല് തവണ പാഡ് മാറ്റുന്ന നീ അതിന്റെ പേരില്‍ ഡ്രാമ സൃഷ്ടിക്കുകയാണ്. ഇവിടെ ഞാന്‍ 50 എണ്ണമാണ് ഒരു ദിവസം മാറ്റുന്നത്’, എന്നാണ് നായകന്‍ ഭാര്യയോട് പറയുന്നത്. ഭാര്യയുടെ ആര്‍ത്തവകാലത്തെ തന്റെ ആശുപത്രിവാസവുമായി താരതമ്യപ്പെടുത്തിയാണ് ഡയലോഗുള്ളത്. ഇതിലാണ് നെറ്റിസണ്‍സ് സ്ത്രീവിരുദ്ധത ആരോപിച്ചിരിക്കുന്നത്.