രാജാക്കന്മാര്‍ ഉറങ്ങിയ തൊട്ടിലില്‍ ഇന്ന് കുഞ്ഞ് ധീമഹി!! മകളുടെ തൊട്ടിലിന്റെ ചരിത്രം പറഞ്ഞ് ഉത്തര ഉണ്ണി

മലയാളത്തിന്റെ ഇഷ്ടതാരമാണ് നടി ഊര്‍മ്മിള ഉണ്ണിയും മകള്‍ ഉത്തരയും. അമ്മയുടെ പാതയില്‍ ഉത്തരയും അടുത്തിടെ സിനിമയിലേക്ക് എത്തിയിരുന്നു. നടി മാത്രമല്ല നല്ല നര്‍ത്തകിയുമാണ് ഉത്തര. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെ…

മലയാളത്തിന്റെ ഇഷ്ടതാരമാണ് നടി ഊര്‍മ്മിള ഉണ്ണിയും മകള്‍ ഉത്തരയും. അമ്മയുടെ പാതയില്‍ ഉത്തരയും അടുത്തിടെ സിനിമയിലേക്ക് എത്തിയിരുന്നു. നടി മാത്രമല്ല നല്ല നര്‍ത്തകിയുമാണ് ഉത്തര. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെ ഉത്തര മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് ഉത്തര ഉണ്ണി അമ്മയായ സന്തോഷം പങ്കുവച്ചത്. ഉത്തരയ്ക്കും നിതേഷ് നായര്‍ക്കും പെണ്‍കുഞ്ഞാണ് പിറന്നത്. ധീമഹി എന്നാണ് കുഞ്ഞിന്റെ പേര്. അമ്മയായ സന്തോഷം ഉത്തര ഉണ്ണി തന്നെയാണ് ആരാധകരെ അറിയിച്ചത്. ഗര്‍ഭകാലം തീര്‍ത്തും സ്വകാര്യമാക്കിവച്ചിരിക്കുകയായിരുന്നു ഉത്തര. കുഞ്ഞ് പിറന്ന ശേഷമാണ് ഉത്തര പ്രെഗ്നന്‍സി ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പങ്കുവച്ചിരുന്നത്.

ഇപ്പോഴിതാ മകള്‍ ധീമഹിയെ താരാട്ടുപാടി ഉറക്കുന്ന തൊട്ടിലിന്റെ പാരമ്പര്യത്തിന്റെ കഥ പറഞ്ഞെത്തിയിരിക്കുകയാണ് ഉത്തര. മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്റെ കുടുംബത്തിലെ ഇളംതലമുറക്കാരിയാണ് താനെന്നും ഉത്തരം പങ്കുവയ്ക്കുന്നു. രാജഭരണകാലത്ത് രാജകുടുംബത്തിലെ കുഞ്ഞുങ്ങളെ ഉറക്കിയിരുന്ന മഹത്തായ പാരമ്പര്യമുള്ള തൊട്ടിലാണെന്ന് ഉത്തര പറയുന്നു.

പാരമ്പര്യമായി കൈമാറി വന്ന തൊട്ടിലില്‍ താനും തന്റെ അമ്മയും മുത്തച്ഛന്മാരും മുതുമുത്തച്ഛന്‍ കൊച്ചപ്പന്‍ തമ്പുരാനും ഉറങ്ങിയിരുന്നുവെന്നും ഉത്തര ഉണ്ണി പറയുന്നു. മഹാരാജാവായിരുന്ന സ്വാതി തിരുനാള്‍ പോലും പിറന്നുവീണ ചങ്ങനാശ്ശേരിയിലെ ലക്ഷ്മിപുരം കൊട്ടാരത്തിന്റെ പിന്മുറക്കാരിയാണ് താന്‍. ഈ തൊട്ടിലില്‍ രാജഭരണകാലത്ത് ആരൊക്കെ ഉറങ്ങിയിട്ടുണ്ടെന്നുള്ളത് ഇന്നുമൊരു പ്രഹേളികയാണെന്നും ഉത്തര ഉണ്ണി പറയുന്നു.

മകള്‍ ധീമഹി ഇപ്പോള്‍ തൊട്ടിലില്‍ കിടക്കുന്നതിനുമപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. സ്വാതി തിരുനാള്‍ മഹാരാജാവിനെ ഉറക്കാന്‍ ഇരയിമ്മന്‍ തമ്പി രചിച്ച ഓമനത്തിങ്കള്‍ കിടാവോ എന്ന പാട്ടിനൊപ്പമാണ് ഉത്തര മകള്‍ തൊട്ടിലില്‍ കിടക്കുന്ന ചിത്രങ്ങളും പങ്കുവച്ചത്.

ധീമഹി ഈ ഐശ്വര്യമുള്ള തൊട്ടിലിനോട് വിടപറയാന്‍ സമയമായെന്നു തോന്നുന്നു. അവള്‍ ഇപ്പോള്‍ കഴിയുന്നത്ര വേഗത്തില്‍ ഉരുളാന്‍ ശ്രമിക്കുകയാണ്. പറക്കാന്‍ ശ്രമിക്കുന്നതുപോലെ അവളുടെ കൈകളും കാലുകളും തൊട്ടിലിനു പുറത്തേക്ക് ഇടുകയാണ്. ഈ തൊട്ടില്‍ ഞങ്ങളുടെ പൂര്‍വികര്‍ തലമുറകളായി കൈമാറി വന്നതാണ്. ഞാന്‍, എന്റെ അമ്മ, മുത്തശ്ശി, മുത്തച്ഛന്‍ അങ്ങനെ ഞങ്ങള്‍ എല്ലാവരും കിടന്ന തൊട്ടിലാണിത്. എനിക്കറിയാവുന്ന ചരിത്രം ഇത്ര മാത്രം.
uthara unni encagement photos
തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാള്‍ ജനിച്ചത് എന്റെ മുത്തച്ഛന്‍ കൊച്ചപ്പന്‍ തമ്പുരാന്‍ താമസിക്കുന്ന അതേ കൊട്ടാരത്തിലാണ്, ചങ്ങനാശ്ശേരിയിലെ ലക്ഷ്മിപുരം കൊട്ടാരം. തടി കൊണ്ടുള്ള പുരാതനമായ ഈ തൊട്ടിലില്‍ ആരൊക്കെയാണ് നീന്തിത്തുടിച്ചതെന്ന ചരിത്രം ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു. എന്നാല്‍ എന്റെ മകള്‍ ധീമഹി ഈ തൊട്ടിലിനു പുറത്ത് അവളെ കാത്തിരിക്കുന്ന ലോകത്തേക്ക് പറന്നിറങ്ങാന്‍ പോവുകയാണ്, എന്നാണ് ഹൃദ്യമായ ചിത്രങ്ങള്‍ പങ്കുവച്ച് ഉത്തര ഉണ്ണി കുറിച്ചത്.