ഷോർട്സും ടോപ്പുമിട്ട് റിമ ; കീറാത്ത തുണി വാങ്ങി കൊടുക്കെന്ന് കമന്റ്, കമന്റിട്ടയാൾക്ക് ചുട്ട മറുപടി നൽകിയത് ആരാണെന്ന് കണ്ടോ

ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് റിമ കല്ലിങ്കൽ. സംവിധായകൻ ആഷിഖ് അബുവിനെയാണ് താരം വിവാഹം കഴിച്ചത്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമായ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.…

ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് റിമ കല്ലിങ്കൽ. സംവിധായകൻ ആഷിഖ് അബുവിനെയാണ് താരം വിവാഹം കഴിച്ചത്. താരത്തിന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമായ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

എന്നാൽ പലപ്പോഴും താരത്തിന്റെ വസ്ത്രധാരണത്തിന്റെ പേരിൽ പല വിമർശനങ്ങളും റിമയ്ക്ക് ഏറ്റുവാങ്ങേണ്ടതായി വന്നിട്ടുണ്ട്. അത്തരത്തിൽ ഇന്നിപ്പോൾ റിമ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താഴയായി എത്തിയ കമന്റും അതിനു തിരികെ നൽകിയ മറുപടിയുമാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.

“ആഷിക് അബുവെ കഷ്ടണ്ടോ ഈ കുട്ടിക്ക് കീറാത്ത ഒരു തുണി മേങ്ങി കൊടുക്കീ ന്നു ,,ങലെന്തു മെൻസനാ” എന്നായിരുന്നു ഒരു കമന്റ്. എന്നാൽ അതിനു തിരികെ ലഭിച്ച മറുപടി ഇങ്ങനെ ആയിരുന്നു. “വസന്തങ്ങൾ എപ്പോ പരിണമിച്ചു ഇൻസ്റാഗ്രാമിലേക്ക്”. എന്നാൽ ഈ മറുപടി നൽകിയിരിക്കുന്നത് റിമ അല്ല. റിമയുടെ ഒരു ആരാധകനാണ്.